നേമം: പാപ്പനംകോട് ശ്രീചിത്ര തിരുനാള്‍ എന്‍ജിനിയറിംഗ് കോളജിലെ നാഷണല്‍ സര്‍വീസ് സ്കീം ടെക്‌നിക്കല്‍ സെല്ലിന്റെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയിലെ ഉപയോഗശൂന്യമായി കിടന്ന കിടക്കകള്‍, മേശകള്‍, വീല്‍ചെയറുകള്‍ തുടങ്ങിയ ഇരുപ്പത്തിയഞ്ചു ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങള്‍ പുനര്‍ നിര്‍മിച്ചു നല്‍കി.
പ്രോഗ്രം ഓഫീസര്‍മാരുടെയും വോളന്റിയര്‍ മാരുടെയും മേല്‍നോട്ടത്തിലാണ് പുനര്‍ നിര്‍മാണം നടത്തുന്നത്. പുനര്‍ജനി ക്യാമ്പി ന്റെ ഭാഗമായാണ് പുനര്‍നിര്‍മ്മാണം നടന്നുവരുന്നത്. സുസ്ഥിര വികസനം മുന്‍നിര്‍ത്തി കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നവകേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ആതുരാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുനരുജ്ജീവിക്കുന്ന ഭാഗമായാണ് ക്യാമ്പ്.
യഥാസമയം അറ്റകുറ്റപണികള്‍ നടക്കാതെ വരുന്നത് കൊണ്ട് സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതപ്പെടാതിരിക്കുക എന്ന ലക്ഷ്യത്തോടെ പുനര്‍ജനി ക്യാമ്പ്. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കൗണ്‍സിലര്‍ ആര്‍.സതീഷ്കുമാര്‍ അധ്യക്ഷനായി. ഡോ.രാജു. ആര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കോ-ഓഡിനേറ്റര്‍ അബ്ദുല്‍ ജബ്ബാര്‍ അഹമദ്, സബ് കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍, കൗണ്‍സിലര്‍ വഞ്ചിയൂര്‍ പി.ബാബു, ഡിഎംഒ ഡോ.വേണുഗോപാലന്‍, ഗീത.സി, ഡോ.ഹാഫിസ്, ഡോ.സ്റ്റാന്‍ലി ജയിന്‍ റിച്ചാര്‍ഡ്, പ്രോഗ്രാം ഓഫീസര്‍മാരായ ജിജോയ്. എസ്, വിനിത ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.