പേരാന്പ്ര : മൂന്നു ദിവസം മുന്പ് ടാർ ചെയ്ത് നന്നാക്കിയ റോഡ് കുത്തിപ്പൊളിച്ചു മാറ്റി റീ ടാർ ചെയ്യുന്നു. പെരുവണ്ണാമൂഴിയിൽ കുറ്റ്യാടി ജലസേചന വകുപ്പിന്റെ കീഴിലെ റോഡാണിത്. ഇതിലെ വലിയ വാഹനങ്ങൾ കടന്നു പോയതോടെ അടിവശമിളകി പുതിയതായി ടാർ ചെയ്ത റോഡിന്റെ 30 മീറ്ററോളം ഭാഗത്ത് വിള്ളൽ ഉണ്ടായി.
തകരാർ വന്ന ഭാഗം പൊളിച്ചുമാറ്റി റീ ടാർ ചെയ്യാൻ ജലസേചന വകുപ്പധികൃതരും കരാറുകാരും ഉടൻ തീരുമാനമെടുത്തു. ഏകദേശം ലക്ഷം രൂപ ഇതിനു അധിക ചെലവു വരും. ലോകബാങ്ക് 22 കോടി വകയിരുത്തി കുറ്റ്യാടി ജലസേചന പദ്ധതിയിൽ നടപ്പാക്കുന്ന നവീകരണ പ്രവർത്തിയുടെ ഭാഗമാണ് റോഡ് വികസനവും. എറണാകുളത്തെ പിജിസിസി കന്പനിയാണ് കരാറുകാർ.