തിരുവനന്തപുരം: ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ച സാഹചര്യത്തിൽ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.
ഏതു സാഹചര്യവും നേരിടാൻ പോലീസ് സുസജ്ജമാണ്. ഇതു സംബന്ധിച്ച വിശദമായ നിർദ്ദേശം എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നൽകിയിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഏതു പ്രകൃതി ദുരന്തവും നേരിടാൻ പോലീസ് എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്- ഡിജിപി പറഞ്ഞു.
വിവിധ ജില്ലകളിലെ സായുധ പോലീസിനും ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്നു സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.