കര്ണാടകത്തിലെ പാഠപുസ്തത്തില് നടന് കുഞ്ചാക്കോബോബന് ഇടംപിടിച്ചെന്ന വാര്ത്ത കഴിഞ്ഞ ദിവസങ്ങളില് സോഷ്യല് മീഡിയയില് കത്തിപ്പടര്ന്നിരുന്നു.
കര്ണാടകത്തിലെ ഒരു പാഠപുസ്തകത്തില് കുഞ്ചാക്കോ ബോബന് പോസ്റ്റുമാന് വേഷത്തില് വന്ന ചിത്രം നല്കിയെന്നു പറഞ്ഞായിരുന്നു പോസ്റ്റുകള് പ്രചരിച്ചത്.
എന്നാല് ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി കര്ണാടക ടെസ്റ്റ് ബുക്ക് സൊസൈറ്റി രംഗത്തെത്തിയിരിക്കുകയാണ്.
ഒന്നു മുതല് പത്തു വരെയുളള ക്ലാസുകളിലേക്കായി അച്ചടിച്ച ഒരു പുസ്തകത്തിലും കുഞ്ചാക്കോ ബോബന്റെ ചിത്രമില്ലെന്നു കെടിബിഎസ് സറിയിച്ചു.
മാധ്യമങ്ങളില് വാര്ത്ത വന്നതിനെ തുടര്ന്നു എല്ലാ പുസ്തകങ്ങളും പരിശോധിച്ചു. ഒരു പുസ്തകത്തിലും മലയാള നടന് കുഞ്ചാക്കോ ബോബന്റെ ചിത്രം പ്രസിദ്ദീകരിച്ചിട്ടില്ലെന്നു കെടിബിഎസ് വ്യക്തമാക്കി.
മുമ്പ് പോസ്റ്റ് വൈറലായതിനെത്തുടര്ന്ന് കുഞ്ചാക്കോ ബോബനും ചിത്രം സമൂഹമാധ്യമത്തില് പങ്കുവെച്ചിരുന്നു.
അങ്ങനെ കര്ണാടക സര്ക്കാര് ജോലിയും സെറ്റ് ആയി. പണ്ട് കത്തുകള് കൊണ്ടു തന്ന പോസ്റ്റുമാന്റെ പ്രാര്ഥന എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.
കുഞ്ചാക്കോ ബോബന് 2010ല് അഭിനയിച്ച ഒരിടത്തൊരു പോസ്റ്റുമാന് എന്ന സിനിമയിലെ ചിത്രമാണ് പോസ്റ്റുമാന് എന്ന പേരില് കൊടുത്തിരുന്നത്.
എന്തായാലും ഏതോ മലയാളിയുടെ തലയില് വിരിഞ്ഞ ഐഡിയയാണിത് എന്നു വേണം കരുതാന്.