ആര്യയുടെ വിവാഹ റിയാലിറ്റി ഷോ കത്തിക്കയറുന്നു; ആറു മലയാളി പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ പുറത്ത്; പുതിയ വിവാദങ്ങള്‍ ഇങ്ങനെ…

നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്താനായി നടത്തുന്ന റിയാലിറ്റി ഷോയുടെ റേറ്റിംഗ് കത്തിക്കയറുന്നു. കളേഴ്സ് ടിവിയുടെ തമിഴ് പതിപ്പ് സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോ ഇതിനിടെ പല വിവാദങ്ങള്‍ക്കും വഴി വെച്ചിരുന്നു.റിയാലിറ്റി ഷോയ്ക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഇത്രയേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നാലും മികച്ച ജനപ്രീതിയാണ് ഷോയ്ക്ക് ലഭിക്കുന്നത്.

ആര്യയുടെ വധുവാകാനായി മത്സരത്തില്‍ പതിനാറു സുന്ദരികളാണ് പങ്കെടുക്കുന്നത്. അതില്‍ ആറുപേര്‍ മലയാളികളാണ്. ആദ്യ എപ്പിസോഡില്‍ തന്നെ ആര്യ മത്സരാര്‍ഥികളെ പരിചയപ്പെടുത്തിയിരുന്നു.

എങ്ക വീട്ടു മാപ്പിളൈ എന്നാണ് റിയാലിറ്റിഷോയുടെ പേര്. റിയാലിറ്റിഷോയിലെ ആദ്യ എലിമിനേഷന്‍ റൗണ്ട് പൂര്‍ത്തിയായി. റിയാലിറ്റി ഷോ തുടങ്ങിയപ്പോള്‍ ഏറെ സംശയങ്ങള്‍ ജനങ്ങളുടെ മനസില്‍ ഉണ്ടായിരുന്നു. ഷോ എങ്ങനെയായിരിക്കുമെന്നും അതിന്റെ എലിമിനേഷനെ കുറിച്ചുമെല്ലാം നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ അതിനുള്ള ഉത്തരം ആദ്യ എലിമിനേഷന്‍ കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. 29കാരിയായ ആന്‍സി, കോട്ടയം സ്വദേശി അനു (20), അയീഷ (28), ദേവസൂര്യ (27), ആലുവ സ്വദേശി സീതാലക്ഷ്മി (25), ശ്രീയ സുരേന്ദ്രന്‍(20) എന്നിവരാണ് ഷോയിലെ മലയാളി സാന്നിദ്ധ്യം ഇതില്‍ ആന്‍സിയും അനുവും ഷോയില്‍ നിന്ന് പുറത്തായിരുന്നു.

റിയാലിറ്റി ഷോ പോലെതന്നെ ഏറെ വ്യത്യസ്തമായ റൗണ്ടുകളാണ് മത്സരാഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതുവരെ കണ്ട റിയാലിറ്റി ഷോകളെക്കാളും വ്യത്യസ്തമാണ്. ഒരു വിവാഹം കഴിക്കണമെങ്കില്‍ ഇതൊക്കെ അറിയണോ എന്ന് ചിലപ്പോള്‍ ചിന്തിച്ചു പോകും. ഇതില്‍ ഏറെ ശ്രദ്ധേയം റാംപ് വാക്കിങ് ആയിരുന്നു.

മത്സരാഥികള്‍ അതീവ സുന്ദരിമാരായാണ് വേദിയില്‍ പ്രത്യേക്ഷപ്പെട്ടത്. സുന്ദരിമാരുടെ സ്റ്റേജിലേയ്ക്കുള്ള ചുവടു വയ്പ്പ് സൗന്ദര്യ മത്സരത്തിനു സമാനമായിരുന്നു. വസ്ത്രമായാലും അണിഞ്ഞൊരുങ്ങലായാലും അതുപോലെ തന്നെയായിരുന്നു.

റിയാലിറ്റി ഷോ ആരംഭിച്ചതു മുതല്‍ അതിനെ ചുറ്റിപ്പറ്റി വിവാദങ്ങളും ചിറക് മുളച്ചിരുന്നു. ഇതുവെറും നാടകമാണെന്നും വിവാഹം കഴിക്കാന്‍ ആരെങ്കിലും റിയാലിറ്റി ഷോ നടത്തുമോ എന്നുള്ള സംശയങ്ങളും ചിലര്‍ പ്രകടിപ്പിച്ചിരുന്നു. ജീവിതത്തിലെ ഒരു സുപ്രധാന വിഷയമാണ് വിവാഹം.

ആ തീരുമാനം ആരെങ്കിലും റിയാലിറ്റി ഷോയെ ആശ്രയിച്ചു എടുക്കുമോ? അത് ശരിയായ നടപടി അല്ലാ എന്നാണ് വിമര്‍ശകരുടെ വാദം. പെണ്‍കുട്ടികളുടെ ജീവിതം വെച്ചുള്ള കളിയാണെന്നും ചില ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ഇവരെ ഇതു മാനസികമായി തളര്‍ത്തുമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. വിവാഹത്തെ കച്ചവടവല്‍ക്കരിക്കരുതെന്നും പല കമന്റുകളും വരുന്നുണ്ട്.

 

 

Related posts