ലൈംഗികശേഷിയില്ലാത്തയാള്‍ കല്യാണം കഴിച്ചാല്‍ എന്തു സംഭവിക്കും ? ലൈംഗികശേഷിയില്ലാത്ത ഭര്‍ത്താവ് ആദ്യരാത്രിയില്‍ തനിക്കു പകരം ഭാര്യയുടെ കിടപ്പറയിലേക്കയച്ചത് സുഹൃത്തായ ഡോക്ടറെ. അന്ന് ഡോക്ടറില്‍ നിന്നു രക്ഷപ്പെട്ടെങ്കിലും അടുത്ത ദിവസം എത്തിയത് ഭര്‍ത്തൃപിതാവായിരുന്നു. കുടുംബപാരമ്പര്യം നിലനിര്‍ത്താന്‍ കുഞ്ഞിനെ വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇതിന് എല്ലാവിധ സൗകര്യങ്ങളും ചെയ്തതാവട്ടെ ഭര്‍ത്തൃമാതാവും ഭര്‍ത്തൃസഹോദരിയും. ഒടുവില്‍ പീഡനം സഹിക്കാന്‍ വയ്യാതെ വന്നതോടെ യുവതിക്ക് വിവാഹമോചനമല്ലാതെ മറ്റൊരു മാര്‍ഗമില്ലായിരുന്നു.
മുംബൈയിലെ വിരാടില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി വിവാഹമോചനത്തിനായി ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങളാണിത്. വിരാട് സ്വദേശിയായ നികേഷ് ഗിരിയെ 2016 മാര്‍ച്ചില്‍ ആയിരുന്നു യുവതി വിവാഹം കഴിച്ചത്. ആദ്യ രാത്രിയില്‍ തന്നെ അസാധാരണ സാഹചര്യത്തിന് ഇരയായി. തനിക്ക് ലൈംഗികശേഷിയില്ലെന്ന വിവരം നികേഷ് പെണ്‍കുട്ടിയെ അറിയിച്ചു. അന്നു രാത്രിയില്‍ മുറിയിലെത്തിയത് അനില്‍ യാദവെന്ന നവവരന്റെ ഡോക്ടര്‍ സുഹൃത്തായിരുന്നു. കൂട്ടുകാരന് കീഴടങ്ങാന്‍ പെണ്‍കുട്ടി തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ മുറിക്കു പുറത്താക്കി. തുടര്‍ന്ന് പെണ്‍കുട്ടി കിടന്നത് വിവാഹത്തിന്റെ ആദ്യ രാത്രിയില്‍ നവവധുവിന് കിടക്കേണ്ടി വന്നത് വരാന്തയിലായിരുന്നെന്ന് ഹര്‍ജിയില്‍ പറയുന്നതായി എസിപി പന്നാ മെമായ പറഞ്ഞു.
വരും ദിവസങ്ങളിലും പീഡനശ്രമങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും യുവതി പ്രതിരോധിച്ചു. തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ ഡോക്ടര്‍ ശ്രമം ഏകദേശം അവസാനിപ്പിച്ചപ്പോഴാണ് ഭര്‍ത്തൃപിതാവ് പന്നാലാല്‍ ഗിരിയുടെ രംഗപ്രവേശം. രാത്രി യുവതിക്കരികില്‍ വന്നു കിടന്ന പന്നാലാല്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുക പതിവായി. മുറിയില്‍ നിന്നും പുറത്തു കടന്നായിരുന്നു പീഡനത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഭര്‍ത്തൃമാതാവ് കലാവതിയും സഹോദരി മോണയും ഇതിന് കൂട്ടു നില്‍ക്കുമായിരുന്നു. മാനസിക ശാരീരിക പീഡനം സഹിക്കാന്‍ കഴിയാതെ ആറുമാസം മുമ്പായിരുന്നു യുവതി വിവരങ്ങളെല്ലാം സ്വന്തം വീട്ടില്‍ പറഞ്ഞത്. തുടര്‍ന്ന് തന്നെ കാണാന്‍ വീട്ടിലെത്തിയ പിതാവിനെ വീട്ടില്‍ നിന്നും പുറത്താക്കി. വീട്ടിലേക്ക് പോയ യുവതിയെ കഴിഞ്ഞ 17 ന് വീട്ടിലെത്തിയ ഭര്‍ത്തൃ പിതാവും മാതാവും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.സംഭവം ഗൗരവമായി എടുത്തിരിക്കുന്ന പോലീസ് നികേഷിനെയും മാതാപിതാക്കളെയും ഡോക്ടര്‍ സുഹൃത്തിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടു യുവതി സമര്‍പ്പിച്ച പരാതി കുടുംബക്കോടതിക്ക് മുന്നിലേക്ക് പോലീസ് കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.