ഇന്ത്യയില്‍ ഏറെക്കാലം മുമ്പ് നടന്ന ഒരു പുനര്‍ജന്മത്തിന്റെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ലോകത്തിന്റെ പലഭാഗത്തു നിന്നും എല്ലാ കാലഘട്ടങ്ങളിലും ഇത്തരത്തിലുള്ള പുനര്ജന്മ കഥകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനെ അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവരുണ്ട്.
റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പുനര്ജന്മ കേസുകളില്‍ ഏറ്റവും പ്രശസ്തമായ ഇന്ത്യയില്‍ നടന്ന പുനര്ജന്മ കഥയാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 1926-1987 കാലഘട്ടത്തിലാണ് ഈ സംഭവം നടക്കുന്നത്. ശാന്തി ദേവി എന്ന പെണ്‍കുട്ടിയെയാണ് അപൂര്‍വ പുനര്‍ജന്മമായി കണ്ടെത്തിയത്.
ശാന്തി ദേവി ജനിച്ചത് ഡല്‍ഹിയിലായിരുന്നു. നാലു വയസ്സ് പ്രായം മുതല്‍ തന്നെ അവരുടെ മുന്‍ജന്മത്തെക്കുറിച്ച് പറയുവാന്‍ തുടങ്ങി. തന്റെ വീട് മധുരയില്‍ ആണെന്നും തന്റെ ഭര്‍ത്താവ് തന്നെ അവിടെ കാത്തിരിക്കുകയാണെന്നും ശാന്തിദേവി പറഞ്ഞു.
വീട്ടുകാര്‍ ഇതൊക്കെ കുഞ്ഞ് ശാന്തിദേവിയുടെ ഭാവന ആണെന്നുള്ള ധാരണയില്‍ തള്ളിക്കളയുകയാണ് ഉണ്ടായത്. ആറു വയസ്സുള്ളപ്പോള്‍ വീട്ടില്‍ നിന്നും ഒളിച്ചോടാന്‍ അവള് ശ്രമിച്ചു. സ്കൂള്‍ അധ്യാപകനോട് അവള് തന്റെ പേര് ലുക്തി ദേവി ആണെന്നും ഭര്‍ത്താവിന്റെ വീട് മധുര ആണെന്നും ഭര്‍ത്താവിന്റെ പേര് കേദര്‍നാഥ് ആണെന്നും പറഞ്ഞു.
തന്റെ ഇളയ കുഞ്ഞിന് ജന്മം നല്കി 10 ദിവസം കഴിഞ്ഞപ്പോഴാണ് മരണപ്പെട്ടത് എന്നും ഭര്‍ത്താവിന് തുണി കച്ചവടം ആണെന്നും വെളിപ്പെടുത്തി. ശാന്തി ദേവിയുടെ കഥകളില്‍ താല്പര്യം വന്ന സ്കൂള്‍ ഹെഡ്മാസ്റ്റര് നടത്തിയ അന്വേഷണത്തില്‍ ഈ വിവരങ്ങളുമായി യോജിക്കുന്ന ഒരു കേദാര്‍നാഥ് മധുരയില്‍ ഉണ്ടെന്ന് കണ്ടെത്തി.
ഹെഡ്മാസ്റ്ററില്‍ നിന്നും വിവരങ്ങളറിഞ്ഞ കേദാര്‍നാഥ് തന്റെ സഹോദരനാണ് എന്ന വ്യാജേന ശാന്തി ദേവിയെ കാണാന്‍ ഡല്‍ഹിയിലെത്തി. എന്നാല്‍ ആദ്യ ദര്‍ശനത്തില്‍ തന്നെ ശാന്തി ദേവി കേദാര്‍നാഥിനെയും പുത്രനെയും തിരിച്ചറിഞ്ഞു ലുക്തിദേവിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അവള് കൃത്യമായി തന്നെ പറഞ്ഞു.
കേദാര്‍നാഥിന്റെ ഇഷ്ട ഭക്ഷണം ഉണ്ടാക്കി കൊടുക്കാന്‍ അവള് അമ്മയോട് പറഞ്ഞു. തന്റെ ഭര്‍ത്താവ് വെളുത്തു സുന്ദരനല്ലേ എന്നും താന്‍ പറഞ്ഞതുപോലെ തന്നെ കവിളില്‍ മറുക് ഇല്ലെന്നും അവള് അമ്മയോട് ചോദിച്ചു.
കേദാര്‍നാഥുമായി നടത്തിയ രഹസ്യ സംഭാഷണത്തില്‍ അവരുടെ ദാമ്പത്യത്തിലെ സ്വകാര്യമായ പല കാര്യങ്ങളും ശാന്തി ദേവി വെളിപ്പെടുത്തി.
വേറെ കല്യാണം കഴിക്കില്ല എന്നല്ലേ എനിക്ക് വാക്ക് തന്നത് പിന്നെ എന്തിന് വീണ്ടും കല്യാണം കഴിച്ചു എന്നും അവര്‍ ചോദിച്ചു. ഈ സംഭവങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോള്‍ ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ ഒരു പതിനഞ്ചംഗ കമ്മീഷനെ ചുമതലപ്പെടുത്തി. നവംബര്‍ 24ന് കമ്മീഷന് അംഗങ്ങള്‍ ശാന്തി ദേവിയുമായി മധുരയിലേക്ക് ട്രെയിനീന് യാത്ര തിരിച്ചു.
മധുരയില്‍ എത്തിയ ശാന്തിദേവി വളരെ കൃത്യമായ വീട്ടിലേക്കുള്ള വഴി കാണിച്ചു. ഭര്‍ത്താവിന്റെ വീട്ടിലെത്തിയ അവള് ബന്ധുക്കളെ തിരിച്ചറിഞ്ഞു തന്റെ മുറിയും താന്‍ ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായ കിണറും ഒക്കെ അവള് കാണിച്ചു കൊടുത്തു താന്‍ പണം ഒളിപ്പിച്ചു വെച്ചിരുന്ന സ്ഥലവും എല്ലാം കൃത്യമായി കാണിച്ചുകൊടുത്തു.
തുടര്‍ന്ന് ലുക്തി ദേവിയുടെ മാതാപിതാക്കളുടെ അടുത്തേക്ക് അവരെ കൊണ്ടുപോയി വികാരനിര്‍ഭരമായ ഒരു കൂടിക്കാഴ്ചയായിരുന്നു അവിടെ നടന്നത്. പക്ഷേ ഇങ്ങനെയൊക്കെ ആണെങ്കിലും പുനര്ജന്മം ആണെന്ന് തെളിയിക്കാന്‍ ഉള്ള സംഗതികള്‍ ഇതില്‍ ഇല്ല എന്ന റിപ്പോര്‍ട്ട് ആണ് 1936ല്‍ പുറത്തുവന്നത്.
എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് കൊണ്ട് നിരവധി ഗവേഷകരുടെ ലേഖനങ്ങള്‍ പിന്നീട് പുറത്തുവരുകയുണ്ടായി പ്രശസ്തരായ പല ഗവേഷകരും വിമര്‍ശകരും ഈ കേസ് പഠിക്കുകയുണ്ടായി ജീവിത അവസാനം വരെ തന്റെ നിലപാടുകളില്‍ ഉറച്ചു നിന്ന ശാന്തിദേവി വിവാഹം കഴിക്കുകയുണ്ടായില്ല.
ഈ സംഭവം പ്രമേയമാക്കി ചിത്രീകരിച്ച മാനിക ഉന്‍ വിയ പ്ലസ് റ്റാഡ് എന്ന ചിത്രം 1989ല്‍ പുറത്തിറങ്ങി പുനര്ജന്മ വുമായി ബന്ധപ്പെട്ട് കേട്ടിട്ടുള്ള കഥകളില്‍ ഏറ്റവും വിശ്വസനീയമായ കഥ ശാന്തി ദേവിയുടെത് തന്നെയാണ്.
1987 ഡിസംബര്‍ 27ന് മരണപ്പെട്ടതിന് നാല് ദിവസങ്ങള്‍ക്ക് മുന്‍പ് പോലും അവര്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുകയുണ്ടായി. ഇത് ശാന്തിദേവിയുടെ ഭാവനയായിരുന്നുവോ അതോ സത്യമായിരുന്നുവോ എന്നത് ഇന്നും ചുരുളഴിയാത്ത രഹസ്യമായി നിലനില്ക്കുന്നു.