പന്തളം: പ്രളയദുരിതാശ്വാസത്തിന്റെ പേരിൽ പണപ്പിരിവിനുപയോഗിച്ചിരുന്നതെന്ന് സംശയിക്കുന്ന രസീത് ബുക്കുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.കുരന്പാല-പെരുന്പുളിക്കൽ റോഡിൽ കുളവള്ളി പാലത്തിലും പാലത്തിന്റെ താഴെയുമായാണ് ബുക്കുകൾ കണ്ടെത്തിയത്.
കേരളാ റിലീഫ് ഫണ്ട് എന്നാണ് രസീതിന്റെ തലക്കെട്ട്. ഏതെങ്കിലും സംഘടനയുടെപേരോ രജിസ്ട്രേഷൻ നന്പറോ രസീതിൽ രേഖപ്പെടുത്തിയിട്ടില്ല. സ്വീകരിക്കുന്ന തുക എഴുതാനുള്ള ഭാഗമാണ് പിന്നെയുള്ളത്.
ദുരിതാശ്വാസത്തിന്റെ പേരിൽ പണം പിരിക്കാനായി അച്ചടിച്ച ശേഷം സംഭാവനയ്ക്കായി ഇറങ്ങിയപ്പോൾ ആളുകൾ ചോദ്യം ചെയ്തതിനെ തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. എസ്ഐ ബി. അജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി രസീത് ബുക്കുകൾ കസ്റ്റഡിയിലെടുത്തു.