ഇരിട്ടി: മാവോയിസ്റ്റ് സമ്മേളനത്തിനെന്നു പറഞ്ഞു വ്യാജപരിവ് നടത്തുന്ന സംഘങ്ങള്‍ക്കും പണം നല്‍കുന്നവര്‍ക്കുമെതിരെ പോലീസ് രാജ്യദ്രോഹ കുറ്റത്തിനു കേസെടുക്കുമെന്ന് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ അറിയിച്ചു. വിവിധ സമ്മേളനങ്ങളുടെ നോട്ടീസും പോസ്റ്ററുകളും സംഘടിപ്പിച്ചു വ്യാപകമായി പണം പിരിക്കുന്നതായി പരാതിയുണ്ടെന്നും ഇക്കാര്യം പോലീസ് രഹസ്യാന്വേഷണ വിഭാഗം സ്ഥിതീകരിച്ചതായും ഡിവൈഎസ്പി പറഞ്ഞു.
ഇത്തരം സംഘങ്ങള്‍ക്കു പണം നല്കിയാല് യുഎപിഎ പ്രകാരം കേസെടുക്കും. കരിങ്കല്‍ക്വാറി, കരാറുകാര്‍ തുടങ്ങിയവരെയും വന്‍കിട ബിസിനസുകാരെയും കണ്ടാണ് ഇത്തരം സംഘങ്ങള്‍ പണം പിരിക്കുന്നത്. ഇത്തരം സംഘങ്ങളുടെ വിവരം യഥാ സമയം പോലീസിനെ അറിയിച്ചില്ലങ്കില്‍ പിരിവ് നല്‍കുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്നു ഡിവൈഎസ്പി പറഞ്ഞു.