ബെയ്ജിംഗ്: ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്ക അമിതമായ തീരുവ ചുമത്തിയതിനെ ചെറുക്കുന്നതിന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് യൂറോപ്യൻ യൂണിയന്റെ പിന്തുണ തേടി.
അമേരിക്കയുടേത് ഏകപക്ഷീയമായ ഭീഷണി ആണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, ചൈനയും യൂറോപ്പും അവരുടെ അന്താരാഷ്ട്ര ഉത്തരവാദിത്വങ്ങൾ നിറവേറ്റണമെന്നും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തൽ രീതികളെ സംയുക്തമായി ചെറുക്കണമെന്നും പറഞ്ഞു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായുള്ള കൂടിക്കാഴ്ചയിലാണ് ചൈനീസ് പ്രസിഡന്റ് ഇക്കാര്യങ്ങൾ പറഞ്ഞത്.
അതിനിടെ ചൈനീസ് ഇറക്കുമതികളുടെ തീരുവ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 145 ശതമാനമായി വർധിപ്പിച്ചതിനു പകരമായി യുഎസ് ഉത്പന്നങ്ങളുടെ തീരുവ 84 ശതമാനത്തിൽനിന്ന് 125 ശതമാനമായി ചൈന ഉയർത്തി.