കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന വിനയന് സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് മികച്ച പ്രതികരണം. റിലീസ് ചെയ്ത് ആദ്യ രണ്ടുദിവസം കൊണ്ട് 2.10 കോടി രൂപയാണ് ചിത്രം വാരിയത്. റിലീസ് ചെയ്ത സെന്ററുകളേക്കാള്‍ കൂടുതല്‍ തിയറ്ററില്‍ അടുത്തയാഴ്ച മുതല്‍ ചിത്രമെത്തും.
മണിയോടുള്ള പ്രേക്ഷകരുടെ അതിയായ ഇഷ്ടം തന്നെയാണ് ചിത്രത്തിന് തിയേറ്ററുകളില്‍ കിട്ടുന്ന മികച്ച വരവേല്‍പ്പ്. ഒരു പുതുമുഖ നായകന്റെ ചിത്രമെന്ന നിലയില്‍ ഈ ബോക്സ് ഓഫീസ് തുക ഗംഭീരമാണ്. ടെലിവിഷന്‍ താരം സെന്തില്‍ എന്ന രാജാമണിയാണ് നായകനായി എത്തുന്നത്. മണിയുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചിത്രത്തില്‍ പറയുന്നുണ്ട്.