കൊച്ചി: സ്വർണ വില സർവകാല റിക്കാർഡും ഭേദിച്ച് കുതിക്കുകയാണ്. പവന് ഇന്ന് 200 രൂപ വർധിച്ച് പുതിയ റിക്കാർഡിലെത്തി. 24,600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വർധിച്ച് 3,075 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് ആവശ്യക്കാർ ഏറിയതോടെ ആഭ്യന്തര വിപണിയിൽ വിലക്കയറ്റം ദൃശ്യമാവുകയായിരുന്നു. വില ഇനിയും ഗണ്യമായി കൂടുമെന്നാണ് റിപ്പോർട്ടുകൾ.