സീമ മോഹന്ലാല്
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില റിക്കാര്ഡിലെത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വര്ധിച്ചത്. ഇതോടെ സ്വര്ണവില ഗ്രാമിന് 5,380 രൂപയും പവന് 43,040 രൂപയുമായി.
ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന വിലയാണിത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു സ്വര്ണവില റിക്കാര്ഡിലെത്തിയിരുന്നത്. അന്ന് ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമായിരുന്നു.
അമേരിക്കയിലെ മൂന്നു ബാങ്കുകളുടെയും സ്വിറ്റസര്ലണ്ടിലെ ഒരു ബാങ്കിന്റെയും തകര്ച്ചയും രൂപയുടെ ദുര്ബലാവസ്ഥയും സ്വര്ണവില വര്ധിക്കാന് കാരണമായെന്ന് ഓള് കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര് അഡ്വ. എസ്. അബ്ദുള് നാസര് പറഞ്ഞു.
വരും ദിവസങ്ങളിലും സ്വര്ണവില ഉയരുമെന്നാണ് വിപണി നല്കുന്ന സൂചന. 1973 ല് കേരളത്തില് ഒരു ഗ്രാം സ്വര്ണത്തിന്റെ വില 27.50 രൂപയായിരുന്നു. പവന് വില 220 രൂപയുമായിരുന്നു.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില് മാറ്റമില്ല. ഇന്നലെ ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ വര്ധിച്ച് 73 രൂപയായിരുന്നു. ഹാള്മാര്ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്മാര്ക്ക് വെള്ളിയുടെ വില 90 രൂപയാണ്.