സംസ്ഥാനത്തു 35 ശതമാനം അധികം വേനല്‍ മഴ ലഭിച്ചു. ഇന്നലെ വരെ 23.36 സെന്റി മീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്തു 31.56 സെന്റിമീറ്റര്‍ കിട്ടി. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളൊഴികെ എല്ലായിടത്തും പതിവിലേറെ മഴ കിട്ടി. 88 ശതമാനം അധിക മഴ ലഭിച്ച കാസര്‍ഗോഡാണ് ഒന്നാമത്. ഓരോ ജില്ലയിലും ലഭിച്ച മഴയും (സെന്റി മീറ്റര്‍) ശരാശരിയില്‍നിന്നുള്ള വ്യത്യാസവും (ശതമാനം).
തിരുവനന്തപുരം 20.08 (15), കൊല്ലം 27.05 (19), പത്തനംതിട്ട 54.59 (39), ആലപ്പുഴ 25.87 (13), കോട്ടയം 47.51 (65), ഇടുക്കി 33.89 (19), എറണാകുളം 38.45 (55), തൃശൂര്‍ 22.08 (9), പാലക്കാട് 32.39 (70), മലപ്പുറം 30.3 (53), കോഴിക്കോട് 33.4 (78), വയനാട് 28.7 (71), കണ്ണൂര്‍ 21.4 (48), കാസര്‍ഗോഡ് 21.21 (88).