തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഫുട്ബോൾ താരം ഐ.എം. വിജയൻ. കോണ്ഗ്രസ് നേതാക്കൾ പലവട്ടം ചർച്ചകൾ നടത്തി. രാഷ്ട്രീയക്കാരനാകാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ രാഷ്ട്രീയ നേതാക്കളുമായും തനിക്ക് നല്ല ബന്ധമാണെന്നും വിജയൻ പറഞ്ഞു. വിജയൻ ആലത്തൂരിൽ മത്സരിക്കുമെന്നായിരുന്നു സൂചനകൾ.