പച്ച തൊടീക്കില്ലേ; തമിഴ്നാട്ടിലെ റെഡ് സോണിൽ നിന്നും വന്ന വിദ്യാർഥികൾ സ​ർ​ക്കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ പോയില്ലെന്ന് പരാതി


കോ​ട്ട​യം: ത​മി​ഴ്നാ​ട്ടി​ലെ തീ​വ്ര​ബാ​ധി​ത മേ​ഖ​ല​യി​ൽ നി​ന്നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​ക്കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ പോ​യി​ല്ലെ​ന്ന് പ​രാ​തി. ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ള്ളൂ​രി​ൽ​നി​ന്ന് കോ​ട്ട​യ​ത്ത് എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ നാ​ലു പേ​രൊ​ഴി​കെ ബാ​ക്കി​യു​ള്ള​വ​ർ സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക് പോ​യ​താ​യാ​ണ് ആ​രോ​പ​ണം.

ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ള്ളൂ​ർ നി​ല​വി​ൽ റെ​ഡ്സോ​ണി​ലാ​ണ്. അ​തേ​സ​മ​യം, അ​വി​ടെ നി​ന്നു മ​ട​ങ്ങു​മ്പോ​ൾ തി​രു​വ​ള്ളൂ​ർ റെ​ഡ്സോ​ണാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്ന​ത്. ക്വാ​റ​ന്‍റൈ​ൻ സം​ബ​ന്ധി​ച്ച് ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ നി​ന്നു വ്യ​ക്ത​മാ​യ നി​ർ​ദേ​ശം ല​ഭി​ച്ചി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment