ഉത്തരകൊറിയ: കർക്കശവും അസാധാരണവുമായ ധാരാളം നിയമങ്ങൾ അരങ്ങു വാഴുന്ന രാജ്യമാണ് ഉത്തരകൊറിയ. വസ്ത്രധാരണത്തിലും, മേക്കപ്പിലും എന്തിനേറെ മുടി വെട്ടുന്ന കാര്യത്തിൽ പോലും കർശനമായ നിയമം അവിടെ നിലനിൽക്കുന്നു.
അനുവദനീയമായ ഹെയർസ്റ്റൈലുകൾ ഉൾപ്പെട്ട മാർഗനിർദേശം പോലും കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരുഷന്മാർക്ക് 10 ഉം സ്ത്രീകൾക്ക് 18 ഉം ഹെയർ സ്റ്റൈലുകളാണ് ഇതനുസരിച്ച് സ്വീകരിക്കുന്നതിന് സാധിക്കു.
ഇപ്പോഴിതാ രാജ്യത്ത് ചുമന്ന ലിപ്സ്റ്റിക്കുകളാണ് നിരോധിച്ചിരിക്കുന്നത്. ചുമന്ന ലിപ്സ്റ്റിക്ക് ധരിച്ച സ്ത്രീകള്‍ കൂടുതല്‍ ആകര്‍ഷകമായി കാണപ്പെടുന്നതാണ് നിരോധനത്തിനു പിന്നിലെ കാരണം.
കൂടാതെ ചുമപ്പ് നിറം കമ്മ്യൂണിസ്റ്റ് ആശയങ്ങളെയല്ല പ്രതിനിധീകരിക്കുന്നതെന്നും അത് മുതലാളിത്തത്തിന്റെ പ്രതീകമാണെന്നുമാണ് പറയുന്നത്. ആരെങ്കിലും നിയമങ്ങൾ പാലിക്കാതെ വന്നാൽ അവർക്ക് കടുത്ത ശിക്ഷയും നൽകും.