ദിവസേന ഇന്ത്യയിലേക്ക് വിദേശികളായ പല ആളുകളും എത്താറുണ്ട്. നമ്മുടെ നാടിന്റെ ഭംഗിയും ഒത്തൊരുമയും സ്നേഹവുമൊക്കെ കാണുന്പോൾ വീണ്ടും വീണ്ടും ഇങ്ങോട്ടേക്ക് വരാൻ അവരെ പ്രേരിപ്പിക്കും. എന്നാൽ ഇന്ത്യയിലെത്തിയ ജപ്പാൻ വനിത കഴിഞ്ഞ ദിവസം റെഡ്ഡിറ്റിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
ഇന്ത്യയിൽ യാത്ര ചെയ്യാനായി ജപ്പാനിൽ നിന്നെത്തിയതാണ് താൻ. രാജ്യത്തിന്റെ എല്ലാ കാര്യങ്ങളും തനിക്ക് ഇഷ്ടപ്പെട്ടു. എന്നാൽ ഇവിടുത്തെ ഒരു കാര്യം മാത്രം തനിക്ക് ഇഷ്ടമായില്ല. അതെന്തെന്നാൽ ബഹളവും ഒച്ചയും ആണെന്നാണ് യുവതി പറഞ്ഞത്. ഇവിടുത്തെ ഭക്ഷണം രുചികരമാണ്, സഹായം ചോദിച്ചാൽ മിക്ക ആളുകളും സഹായിക്കാൻ തയാറാണ്. പക്ഷേ, ഇവിടെ ജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ്. കാരണം, എപ്പോഴും ഒച്ചയാണ് സഹിക്കാവുന്നതിലും അപ്പുറമാണ് ഇവിടുത്തെ ബഹളം. താൻ മുറിയിലിരുന്ന് കരഞ്ഞിട്ടു വരെയുണ്ടെന്ന് യുവതി പറഞ്ഞു.
അതിൽ തന്നെ വാഹനങ്ങളും ഹോണടിയും ഉച്ചത്തിലുള്ള ആഘോഷങ്ങളും അതോടനുബന്ധിച്ചുള്ള മ്യൂസിക്കും ഒക്കെയാണ് അവർ എടുത്ത് പറയുന്നത്. ചെറിയ ആഘോഷങ്ങൾ പോലും റോഡിൽ ഇങ്ങനെയാണ് ആഘോഷിക്കുക എന്നും യുവതി പറഞ്ഞു.