നമ്മുടെ കയ്യിൽ നിന്നും കളഞ്ഞ് പോകുന്ന വസ്തുക്കൾ തിരികെ ലഭിക്കുന്നത് വളരെ അപൂർവമമായി മാത്രമാകും. മിക്കപ്പോഴും പല വിലപിടിപ്പുള്ള വസ്തുക്കളും മറ്റും നമ്മുടെ ശ്രദ്ധക്കുറവിനാൽ കളഞ്ഞ് പോകാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ അമ്മയുടെ നഷ്ടപ്പെട്ട ഫോൺ തിരികെ ലഭിച്ചത് സംബന്ധിച്ച് യുവാവ് പങ്കുവച്ച കുറിപ്പാണിത്.
സിനിമ കാണുന്നതിനായി കുടുംബാംഗങ്ങളോടൊപ്പം തീയറ്ററിലെത്തിയതായിരുന്നു യുവാവ്. അവിടെ പാർക്കിംഗ് സ്ഥലത്ത് വച്ച് അമ്മയുടെ ഫോൺ സഹോദരിയുടെ കയ്യിൽ നിന്നും അബദ്ധത്തിൽ താഴെവീണു. എന്നാൽ ഇക്കാര്യം ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. തിയേറ്ററിലെത്തി സീറ്റിലിരുന്നതിന് ശേഷമാണ് ഫോൺ പോയി എന്ന് മനസിലാവുന്നത്.
അപ്പോൾ തന്നെ അതിലേക്ക് വിളിച്ച് നോക്കി. ഒരു അപരിചിതനാണ് ഫോൺ എടുത്തത്. എന്നാൽ ആ സമയം അയാൾ മറ്റൊരു മാളിലാണ് ഉണ്ടായിരുന്നത്. തിരികെ ലഭിക്കില്ലന്നാണ് എല്ലാവരും കരുതിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിരുദ്ധമായാണ് സംഭവിച്ചത്. താനും കസിനും ഉടൻതന്നെ അപരിചിതൻ നിൽക്കുന്ന മാളിലേക്ക് പോയി. വളരെ കഷ്ടപ്പെട്ട് അയാളെ കണ്ടുപിടിക്കുകയും ഫോൺ തിരികെ വാങ്ങുകയും ചെയ്തെന്ന് യുവാവ് പറഞ്ഞു.