കണ്ടോ കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി;അമ്പരപ്പിച്ച് ചുമന്ന കടൽ

ബീ​ച്ചി​ൽ പോ​കാ​ൻ കൊ​തി ഇ​ല്ലാ​ത്ത ആ​രു​മി​ല്ല. ക​ട​ലും ക​ട​യി​ലെ തി​ര​മാ​ല​യു​ടെ ഭം​ഗി​യു​മൊ​ക്കെ ന​മ്മെ അ​ങ്ങോ​ട്ടേ​ക്ക് ആ​ക​ർ​ഷി​പ്പി​ക്കു​മെ​ന്ന​തു ത​ന്നെ​യാ​ണ് ക​ട​ലി​നോ​ട് ഇ​ത്ര​യേ​റെ പ്രി​യം തോ​ന്നാ​ൽ കാ​ര​ണ​വും.

ക​ട​ലി​ലെ മ​ണ​ൽ ത​രി​ക​ളി​ൽ ക​ളി​വീ​ടു​ണ്ടാ​ക്കി ക​ളി​ക്കു​ക​യും ന​ല്ല പ​ഞ്ച​സാ​ര പോ​ലെ​യു​ള്ള പൂ​ഴി​യി​ൽ ഉ​രു​ണ്ട് ക​ളി​ക്കു​ക​യു​മൊ​ക്കെ ചെ​യ്തൊ​രു കു​ട്ടി​ക്കാ​ലം ന​മു​ക്കെ​ല്ലാ​വ​ർ​ക്കു​മു​ണ്ടാ​യി​രു​ന്നു.

നീ​ലാ​കാ​ശം എ​ന്ന പോ​ലെ നീ​ല ക​ട​ൽ എ​ന്ന​ല്ലേ ന​മ്മ​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ പു​വ​പ്പു നി​റ​ത്തി​ലു​ള്ള ക​ട​ൽ തീ​രം ക​ണ്ടി​ട്ടു​ണ്ടോ? ഞെ​ട്ട​ണ്ട.. അ​ത്ത​ര​ത്തി​ൽ ഒ​രു ബീ​ച്ച് ഉ​ണ്ട്. ചൈ​ന​യി​ലെ പാ​ൻ​ജി​നി​ലെ റെ​ഡ് ബീ​ച്ചാ​ണ് മ​ണ​ൽ​ത്ത​രി​ക​ൾ ഇ​ല്ലാ​ത്ത ബീ​ച്ച് ഉ​ള​ള​ത്.

ഒ​രു​ത​രം സീ​പ്‌​വീ​ഡാ​ണ് ചു​വ​പ്പ് നി​റ​ത്തി​നു കാ​ര​ണം. ഒ​രു ത​രം കു​റ്റി​ച്ചെ​ടി​ക​ളാ​ണ് ഇ​വ. ഉ​യ​ർ​ന്ന ല​വ​ണാം​ശം ആ​ഗി​ര​ണം ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള​വ​യാ​ണ് ഈ ​കു​റ്റി​ച്ചെ​ടി​ക​ൾ.

ചു​റ്റു​പാ​ടി​ൽ നി​ന്ന് ക​ട​ൽ​ജ​ലം വ​ലി​ച്ചെ​ടു​ക്കു​ന്ന​തി​നാ​ലാ​ണ് ചു​വ​പ്പ് നി​റ​മാ​യി മാ​റു​ന്ന​ത്. ഇ​വ​ക്ക് വ​സ​ന്ത​കാ​ല​ത്ത് പ​ച്ച നി​റ​മാ​യി​രി​ക്കും. വേ​ന​ൽ​ക്കാ​ല​ത്ത് അ​തി​ന്‍റെ നി​റം മാ​റി​ക്കൊ​ണ്ടി​രി​ക്കും.

ശ​ര​ത് കാ​ല​ത്തി​ലാ​ണ് ഇ​തി​നു ചു​വ​പ്പ് നി​റം വ​രു​ന്നു. റെ​ഡ് ബീ​ച്ച് എ​ന്നാ​ണ് ഇ​ത് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ന്ന് ഈ ​ബീ​ച്ച് ചൈ​ന​യി​ലെ ഒ​രു സം​ര​ക്ഷി​ത പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​ണ്. റെ​ഡ് ബീ​ച്ചി​ലെ ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളി​ലും ക​ട​ൽ​തീ​ര​വും 260 ൽ ​പ​രം പ​ക്ഷി​ക​ളു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​ണ്.

Related posts

Leave a Comment