ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ റീബാ മോണിക്ക പിന്നീട് പൈപ്പിൻ ചുവട്ടിലെ പ്രണയം, മിഖായേൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. ഫോറൻസിക് എന്ന മലയാള ചിത്രം ഇനി റിലീസ് ആകാനുണ്ട്. വിജയയുടെ സൂപ്പർഹിറ്റ് ചിത്രമായ ബിഗിലിൽ അനിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
ഇപ്പോൾ തമിഴിൽ മൂന്ന് ചിത്രങ്ങൾ റീബയുടേതായി ചിത്രീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ബിഗിലിനു ശേഷം പുറത്തിറങ്ങുന്ന ചിത്രമാണ് ധനുസു രാശി നേയർഗളേ. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. റീബ നായികാ വേഷത്തിലെത്തുന്ന ചിത്രത്തിൽ ഹരീഷ് കല്യാൺ നായകനാകുന്നു. സഞ്ജയ് ഭാരതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യോഗിബാബു, മുനീഷ് കാന്ത് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.