റീൽ ചിത്രീകരിക്കുവാനായി ബഹുനില കെട്ടിയത്തിന് മുകളിൽ അപകടകരമായി തൂങ്ങിക്കിടന്ന യുവതിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശികളായ മിഹിർ ഗാന്ധി, മിനാക്ഷി സലുൻഖെ എന്നിവരെയാണ് ഭാരതി വിദ്യാപീഠ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീഡിയോ ഷൂട്ട് ചെയ്ത മൂന്നാമൻ ഒളിവിലാണ്.
സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒരു കോട്ട പോലുള്ള സ്ഥലത്ത് നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ദൃശ്യങ്ങളിൽ ഒരു പെൺകുട്ടി കെട്ടിടത്തിന്റെ മുകളിൽ നിന്ന് തൂങ്ങിക്കിടക്കുന്നത് കാണാം. ഒരു ആൺകുട്ടി മുകളിൽ നിന്ന് പെൺകുട്ടിയുടെ കൈയിൽ പിടിച്ചിട്ടുണ്ട്.
ഇവരുടെ സുഹൃത്താണ് റീൽസ് ഷൂട്ട് ചെയ്യുന്നത്. യാതൊരു വിധ മുൻകരുതലുകളുമില്ലാതെയാണ് ഇവർ വീഡിയോ ചിത്രീകരിച്ചത്. സോഷ്യൽ മീഡിയയിൽ പോലീസിനെ ടാഗ് ചെയ്താണ് വീഡിയോ ആളുകൾ പങ്കുവച്ചിരിക്കുന്നത്.
#Pune: For Creating Reels and checking the strength, Youngsters risk their lives by doing stunt on an abandoned building near Swaminarayan Mandir, Jambhulwadi Pune@TikamShekhawat pic.twitter.com/a5xsLjfGYi
— Punekar News (@punekarnews) June 20, 2024