കോഴിക്കോട്: ബീച്ച് റോഡില് വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവത്തില് രണ്ടാമത്തെ ആഡംബരക്കാര് ഓടിച്ചയാളെയും പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്ടെ കാര് ഡീറ്റെയിലിംഗ് സ്ഥാപനത്തിലെ ജീവനക്കാരന് ഡിഫന്ഡര് കാറോടിച്ചിരുന്ന കോഴിക്കോട് തലക്കുളത്തൂര് സ്വദേശി ഇടശേരി മുഹമ്മദ് റബീസ് (32) നെയാണ് വെള്ളയില് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
റബീസിനെ പിന്നീട് പോലീസ് സ്റ്റേഷന് ജാമ്യത്തില് വിട്ടയച്ചു. മനഃപൂര്വമല്ലാത്ത നരഹത്യക്കുറ്റവും ചുമത്തി. റീല്സ് ചിത്രീകരണത്തില് റബീസിന്റെ പങ്കുകൂടി വ്യക്തമായതോടെയാണ് കേസില് പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് വെള്ളയില് പോലീസ് അറിയിച്ചു. മരിച്ച ആല്വിനെ ഇടിച്ചത് ഈ വാഹനമല്ലെങ്കിലും ഒരുമിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ആല്വിനെ ഇടിച്ച കാറോടിച്ച മഞ്ചേരി സ്വദേശി സാബിത്താണ് ഒന്നാം പ്രതിയെങ്കിലും റഹിസിനെതിരെയും സമാനകുറ്റം നിലനില്ക്കുമെന്ന് പോലീസ് പറഞ്ഞു. റീല്സ് ചിത്രീകരണത്തിന് ഉപയോഗിച്ച ഇരു വാഹനങ്ങളും ഓടിച്ചിരുന്ന ഡ്രൈവര്മാരുടെ ലൈസന്സ് കോഴിക്കോട് ആര്ടിഒ പി. നസീര് കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു.
ബെന്സ് കാര് ഓടിച്ചിരുന്ന മലപ്പുറം മഞ്ചേരി സ്വദേശി കരുവമ്പ്രം കല്ലിങ്ങല് വീട്ടില് സാബിത്ത് റഹ്മാന്റെ ഡ്രൈവിംഗ് ലൈസന്സ് ഒരു വര്ഷത്തേക്കും ഡിഫന്ഡര് ഓടിച്ച തലക്കുളത്തൂര് സ്വദേശി മുഹമ്മദ് റബീസിന്റെ ലൈസന്സ് ആറു മാസത്തേക്കുമാണ് റദ്ദാക്കിയത്. സാബിത്ത് റഹ്മാനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അപകടമുണ്ടാ ക്കിയ കാര് ഓടിച്ചത് ഇയാളാണ്. സാബിത്തിന്റെ സഹോദരന്റെ ഭാര്യയുടെ ബന്ധുവിന്റെതാണ് രണ്ടാമത്തെ കാറെന്ന് പോലീസ് പറഞ്ഞു.അപകടമുണ്ടാക്കിയിട്ടില്ലെന്നുംഅതുകൊണ്ട് കാര് വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ട് ഉടമ വെള്ളിയാഴ്ച കോടതിയില് ഹര്ജി നല്കിയിട്ടുണ്ട്.