മുംബൈ: ഇന്ത്യയിൽത്തന്നെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിലൊന്നാണു മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്. സ്റ്റേഷനു പുറത്തെ തിരക്കേറിയ റോഡിൽ സുന്ദരിയായ ഒരു യുവതി ബെല്ലി ഡാൻസ് ചെയ്യുന്നു.
അമിതാഭ് ബച്ചൻ, രജനികാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച “ഹം’ എന്ന ചിത്രത്തിലെ “കാഗസ് കലാം ദാവത്ത് ലാ’ എന്ന ഗാനം പശ്ചാത്തലത്തിൽ പ്ലേ ചെയ്തായിരുന്നു നൃത്തം. ഹരം കൊള്ളിക്കുന്ന ഡാൻസ് കണ്ടു യുവാക്കൾ തടിച്ചുകൂടി. റീൽ ചിത്രീകരണമായിരുന്നു നടന്നത്.
ഇതിന്റെ വീഡിയോ ഇന്റർനെറ്റിൽ പെട്ടെന്നുത്തന്നെ വൈറലായി. എന്നാൽ, കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കി നടന്ന “റീൽക്കൂത്തി’ന് യുവതിക്കു കടുത്ത വിമർശനങ്ങൾ ഏൽക്കേണ്ടിവന്നു. “ദൈവമേ! ഈ രോഗം മുംബൈയിലും എത്തിയോ.?!’ എന്നായിരുന്നു ഒരു കമന്റ്. രാജ്യത്തെ യുവാക്കളെ വേട്ടയാടുന്ന ഒരു രോഗമാണു റീൽ സംസ്കാരമെന്നും ചിലർ അഭിപ്രായപ്പെട്ടു.
#Mumbai
— मुंबई Matters™ (@mumbaimatterz) April 11, 2024
Footpaths cannot be free for pedestrians in this city…
If you don't encounter illegal hawkers outside CSMT station, then there is every chance one will bump into this Nautanki#BellyDancing pic.twitter.com/QgjPU6Dh1m