അ​പ​ക​ട​ക​ര​മാ​യ റീ​ൽ​സ് ചി​ത്രീ​ക​ര​ണം: വ​ര​നും സം​ഘ​ത്തി​നു​മെ​തി​രേ കേ​സ് ; കാ​റു​ക​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു


നാ​ദാ​പു​രം: വി​വാ​ഹ യാ​ത്ര​യ്ക്കി​ട​യി​ൽ കാ​റി​ൽ സ​ഞ്ച​രി​ച്ച് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ വ​ര​ന്‍റെ​യും കാ​റി​ൽ സ​ഞ്ച​രി​ച്ച യു​വാ​ക്ക​ൾ​ക്കെ​തി​രേ​യും വ​ള​യം പോ​ലീ​സ് കേ​സെ​ടു​ത്തു.ക​ല്ലാ​ച്ചി സ്വ​ദേ​ശി അ​ർ​ഷാ​ദി​നെ​തി​രേ​യാ​ണ് കേ​സെടു​ത്ത​ത്.

വി​വാ​ഹ​ഘോ​ഷ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. KL 38 K 5666 ഫോ​ർ​ച്ചൂ​ണ​ർ കാ​റുംKL 18 AC0026 ഇ​ന്നോ​വ​യു​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഏ​ഴ് വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. വ​ള​യം പു​ളി​യാ​വ് റോ​ഡി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. അ​ശ്ര​ദ്ധ​യോ​ടെ​യും മ​നു​ഷ്യജീ​വ​നു ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന വി​ധ​ത്തി​ൽ കാ​ർ ഓ​ടി​ച്ച​താ​യും റോ​ഡി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച് വാ​ഹ​നങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ച​താ​യു​മാ​ണ് കേ​സ്.

ക​ല്ലാ​ച്ചി ഇ​യ്യ​ങ്കോ​ടുനി​ന്ന് വ​ള​യം പു​ളി​യാ​വി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​വാ​ഹ സം​ഘം വ​ഴി നീ​ളെ കാ​റു​ക​ളി​ലെ ഇ​രു​വ​ശ​ത്തു​മു​ള്ള വാ​തി​ലു​ക​ൾ തു​റ​ന്ന് അ​തി​ൽ ഇ​രു​ന്ന് യാ​ത്ര ചെ​യ്തും ഇ​ട​ക്ക് കാ​റി​ൽ നി​ന്നി​റ​ങ്ങി ന​ടു​റോ​ഡി​ൽ പ​ട​ക്ക​ങ്ങ​ൾ കൂ​ട്ട​മാ​യി​ട്ട് പൊ​ട്ടി​ച്ചും പൂ​ത്തി​രി ക​ത്തി​ച്ച് നൃ​ത്തം ചെ​യ്തും റീ​ൽ​സ് ചി​ത്രീ​ക​രി​ച്ചി​രു​ന്നു.

നാ​ല് കി​ലോ​മീ​റ്റ​റോ​ള​മാ​ണ് മ​റ്റ് വാ​ഹ​ന​ങ്ങ​ളെ ത​ട​ഞ്ഞ് വ​ച്ച​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ പി​ന്നീ​ട് റീ​ൽ​സ് ആ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment