വിവാഹവേഷത്തിൽ സ്കൂട്ടറോടിച്ചു റീൽസ്: യുവതിക്ക് പിഴശിക്ഷ അടിച്ചത് രണ്ട് നിയമ ലംഘനത്തിന്; പിഴ രസീതിന്‍റെ ചിത്രം പുറത്തുവിട്ട് പോലീസ്


ന്യൂഡൽഹി: സ്കൂട്ടറിൽ റീൽസ് ചെയ്ത വധുവിന് പിഴ ചുമത്തി ഡൽഹി പോലീസ്. ‘സജ്നാ ജി വാരി വാരി’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ റീൽസ് നിമിഷംനേരംകൊണ്ടു വൈറലായിരുന്നു.

വിവാഹവേഷത്തിൽ സ്കൂട്ടറോടിച്ചുകൊണ്ടായിരുന്നു യുവതിയുടെ പ്രകടനം. ഹെൽമെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന് ആയിരം രൂപയും ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതിന് 5,000 രൂപയും പിഴ ചുമത്തി.

ഇത്തരം ബുദ്ധിമോശം കാണിക്കരുതെന്ന താക്കീതോടെ യുവതിയുടെ അഭ്യാസവും പിന്നാലെ പിഴ രസീതിന്റെ ചിത്രവുമടങ്ങുന്ന വീഡിയോ ഡൽഹി പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Related posts

Leave a Comment