പത്തനംതിട്ട: തിരുവല്ലയിൽ സർക്കാർ ഓഫീസിനുള്ളില്‍ റീല്‍സ് എടുത്ത് ഉദ്യോഗസ്ഥർ. പിന്നാലെ നടപടിയെടുത്ത് നഗരസഭാ സെക്രട്ടറി. റീൽസ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്.
മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്. വിശദീകരണം തൃപ്തികരമല്ലങ്കില്‍ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് സർക്കാർ ഓഫീസിനുള്ളിൽ ഉദ്യോഗസ്ഥർ റീൽസ് എടുത്തത്. ജോലി സമയത്താണ് ഇത്തരത്തിൽ വീഡിയോ ചിത്രീകരിച്ചത്. അതിനാലാണ് ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കുന്നത്.