ന്യൂഡൽഹി: വൈറലാവാൻ എന്തുചെയ്യാനും തയാറായി കുട്ടികൾ. റെയിൽവേ ട്രാക്കിൽ കിടന്ന് റീൽ ചിത്രീകരിച്ച് യുവാവ്. വീഡിയോ വൈറലായതിന് പിന്നാലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഉന്നാവോയിൽ ആണ് ഞെട്ടിക്കുന്ന സംഭവം.
ഉന്നാവോയിലെ ഹസൻഗഞ്ച് നിവാസിയായ രഞ്ജിത് ചൗരസ്യയാണ് അറസ്റ്റിലായത്. ഇയാളുടെ റീൽ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെയാണ് റെയിൽവേ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ട്രെയിൻ വരുമ്പോഴും എഴുന്നേറ്റ് മാറാതെ ഇയാൾ ട്രാക്കിൽ തന്നെ കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സമൂഹമാധ്യമങ്ങളിൽ ഇയാൾക്കെതിരേ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.