ഇന്നത്തെ കാലത്ത് എങ്ങനെ വൈറലാകാമെന്ന് നോക്കി നടക്കുകയാണ് ആളുകൾ. എന്ത് ചെയ്താലും വൈറലാകുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. വൈറലാകുന്നതിനും എന്ത് വേഷംകെട്ടലും കാട്ടിക്കൂട്ടാൻ മടികാണിക്കാത്തവരാണ് പുതു തലമുറ.
തിരക്കേറിയ ഒരു തെരുവില്‍ ഒരു ഹിന്ദി ഗാനത്തിന് നൃത്തം ചെയ്ത ഒരു ചെറുപ്പക്കാരനെ സമീപവാസി കൈകാര്യം ചെയ്യുന്ന വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. kaif_prank2670 എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
ആളുകളുടെ ശ്രദ്ധ നേടുന്നതിനായി യുവാവ് പാട്ടിന്റെ ആദ്യ ഭാഗം നല്ല ഉച്ചത്തിൽവച്ചു. അതിനുശേഷം അതിന്റെ ബാക്കി ഭാഗം യുവാവ് തന്റെ സ്വന്തം ശബ്ദത്തിൽ പാടി. ഈ പ്രവൃത്തി ചെറുപ്പക്കാരൻ തുടർന്നുകൊണ്ടേയിരുന്നു.
ചിലർ ഇത് കണ്ട് ചിരിച്ചു. മറ്റു ചിലരാകട്ടെ കളിയാക്കി. ചെറുപ്പക്കാരന്റെ ഈ പ്രവൃത്തിയിൽ കലി പൂണ്ട ഒരു മനുഷ്യൻ അവനെ അടിക്കാനായി വന്നു. അവന് തന്റെ റീല്‍സിന്റെ കാര്യം പറഞ്ഞെങ്കിലും അടിക്കാനെത്തിയ മനുഷ്യന് അതൊന്നും ഒരു കാര്യമേ അല്ലായിരുന്നു. യുവാവിന്റെ കൈപിടിച്ച് തിരിച്ച് അവനെ അവിടെ നിന്നും അയാള്‍ പറഞ്ഞ് വിടുന്നത് വീഡിയോയില്‍ കാണാം.
ഇതുപോലെ റീൽസിന്റെ പേരിൽ തെരുവിൽ കൂത്ത് കാട്ടുന്നവർക്ക് നല്ലൊരു പാഠമാണ് ഈ വീഡിയോ എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. വളരെ പെട്ടെന്ന്തന്നെ വീഡിയോ വൈറലായി. ഇത് പോലുള്ള പിള്ളേരെ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ അങ്കിളുകളെ നമ്മുക്ക് ആവശ്യമുണ്ട് എന്നാണ് പല കമന്റുകളും. https://www.instagram.com/reel/C1I9ab9J7MP/?utm_source=ig_web_copy_linkവീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.rഇത