എന്ത് ചെയ്തിട്ടും വേണ്ടില്ല എങ്ങനെയും വൈറലായാൽ മതി. ജീവൻ പോയാലും വേണ്ടില്ല വൈറലാകുന്നതാണ് ചിലർക്ക് മുഖ്യമെന്ന് പല വീഡിയോയും കാണുന്പോൾ നമുക്ക് മനസിലാകും. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു സ്ത്രീ തണുപ്പുള്ള ഒരു പ്രദേശത്ത് നിന്ന് വീഡിയോ എടുക്കുകയാണ്. പാട്ടിനൊത്ത് ഇവർ ചുവടു വയ്ക്കുന്പോൾ തൊട്ടടുത്തു നിൽക്കുന്ന ഒരു ചെറിയ പയ്യൻ യുവതിയുടെ കാലിൽ തോണ്ടുന്നു. ഇവരുടെ മകനാണെന്ന് വ്യക്തമാക്കാം.
അമ്മയുടെ കാലിൽ തോണ്ടി റോഡിലേക്ക് കൈ ചൂണ്ടിക്കാണിക്കുന്നു. യുവതി തിരിഞ്ഞ് നോക്കന്പോഴതാ ഇവരുടെ ഇളയ കുട്ടി തിരക്കേറിയ റോഡിലേക്ക് നടന്നു പോകുന്നത് കണ്ടു. ഓടിപ്പോയി ഇവർ കുഞ്ഞിനെ എടുത്തുകൊണ്ട് വരുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
ഒരു നേരത്തെ അശ്രദ്ധ മൂലം ഒരു ജീവൻ പോലും അപകടത്തിലായേനെ. യുവതിക്കെതിരേ നിരവധി ആളുകളാണ് രംഗത്തെത്തിയത്. നിങ്ങൾ ഒരു അമ്മയാണോ, എങ്ങനെയും വൈറൽ ആവുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്ന് പലരും വിമർശിച്ചു.