2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് മഞ്ഞ സാരിയുടുത്ത് ഇലക്ഷൻ ഡ്യൂട്ടിക്കെത്തിയ യുവതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ലേഡി ഇൻ യെല്ലോ സാരി എന്ന പേരിൽ അന്ന് ഫേസ്ബുക്കിലും വാട്സ് ആപ്പിലും മറ്റും നിറഞ്ഞു നിന്ന യുവതി ഉത്തർപ്രദേശിലെ ലക്നൗവിലെ പിഡബ്ലിയുഡി ഉദ്യോഗസ്ഥ റീന ദ്വിവേദി ആയിരുന്നു.
അന്ന് തന്റെ വേഷത്തിലൂടെ തെരഞ്ഞെടുപ്പ് വാർത്തകൾക്കൊപ്പം റീനയും ഇടംപിടിച്ചു.
ഇപ്പോൾ ഈ തെരഞ്ഞെടുപ്പ് കാലത്ത് റീന വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഉത്തർപ്രദേശ് നിയമസഭാ ഇലക്ഷനിലെ നാലാംഘട്ടത്തിനു മുന്പായി ചൊവ്വാഴ്ച ഡ്യൂട്ടിക്കെത്തിയ റീന ദ്വിവേദിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.
അന്ന് മഞ്ഞസാരിയാണെങ്കിൽ ഇന്ന് കറുത്ത സ്ലീവ്ലെസ് ടോപ്പും ഹൈ വെയ്സ്റ്റ് പാന്റും ആണ് വേഷം.
പുതിയ വേഷത്തേയും നെറ്റിസൺസ് ഏറ്റെടുത്തിരിക്കുകയാണ്. റീനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെങ്ങും.
റീനയ്ക്കൊപ്പം സെൽഫിയെടുക്കാനും ജനം തിരക്കുകൂട്ടിയെന്നാണ് വിവരം.