ഇപ്പം ശരിയാക്കിത്തരാം..! നിലം ഒരുക്കണോ, പുരയിടം ഒരുക്കണോ ട്രാക്ടറുമായി റീന റെഡിയാണ്; അ​ഗ്രി​ക്ക​ള്‍​ച്ച​റ​ല്‍ മെ​ഷി​ന​റീ​സി​ല്‍ ഡിപ്ലോമയും


കൊ​ട്ടാര​ക്ക​ര:​ നി​ലം ഒ​രു​ക്ക​ണോ… പു​ര​യി​ടം ഒ​രു​ക്ക​ണോ… വി​ളി​ച്ചാ​ല്‍ മ​തി ട്രാ​ക്ട​റു​മാ​യി റീ​ന അ​വി​ടെ​യെ​ത്തും. കു​ള​ക്ക​ട കൃ​ഷി ഭ​വ​നി​ലെ ട്രാ​ക്ട​റി​ന്‍റെ ഡ്രൈവർ ഇ​നി മു​ത​ല്‍ പൂ​വ​റ്റൂ​ര്‍ കി​ഴ​ക്ക് വെ​ള്ള​റ​ക്ക​ല്‍ വീ​ട്ടി​ലെ മു​പ്പ​ത്തി മൂ​ന്ന് കാ​രി​യാ​യ റീ​ന ജോ​സ​ഫ് ആ​ണ്.

കു​ള​ക്ക​ട ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്താ​ണ് റീ​ന​യെ പു​തി​യ ത​സ്തി​ക​യി​ലേ​ക്ക് നി​യ​മ​നം ന​ല്‍​കി​യ​ത്.ആ​ദ്യ ദി​വ​സം ത​ന്നെ പി​ടി​പ്പ​ത് പ​ണി​യാ​ണ് കി​ട്ടി​യ​ത്. ഏ​റ​ത്തു​കു​ള​ക്ക​ട​യി​ലെ ഏ​ക്ക​റു​ക​ളോ​ളം ത​രി​ശു​ഭൂ​മി ഉ​ഴു​ത് മ​റി​ക്കാ​ന്‍.

ആ​ദ്യ ദി​വ​സ​മാ​യ​തു​കൊ​ണ്ട് ഭ​ര്‍​ത്താ​വ് ജോ​സും ഒ​പ്പം കൂ​ടി. ഡ്രൈ​വി​ങ് മാ​ത്ര​മ​ല്ല വ​ശ​മാ​യി​ട്ടു​ള്ള​ത്. ട്രാ​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്‍​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ ന​ല്ല മെ​ക്കാ​നി​ക്ക് കൂ​ടി​യാ​ണ് റീ​ന.

ട​യ​ര്‍ മാ​റ​ല്‍, യ​ന്ത്ര​ഭാ​ഗ​ങ്ങ​ള്‍ ഘ​ടി​പ്പി​ക്ക​ല്‍ എ​ന്നി​വ​യി​ലെ​ല്ലാം വി​ദ​ഗ്ധ​യാ​ണ് ഈ ​മി​ടു​ക്കി. വിഎ​ച്ച്എ​സ് സി അ​ഗ്രി​ക്ക​ള്‍​ച്ച​ര്‍ പാ​സാ​യ ശേ​ഷം ചെ​ങ്ങ​ന്നൂ​ര്‍ ഐടി​ഐയി​ല്‍ മെ​ക്കാ​നി​ക്ക് അ​ഗ്രി​ക്ക​ള്‍​ച്ച​റ​ല്‍ മെ​ഷി​ന​റീ​സി​ല്‍ ര​ണ്ടു​വ​ര്‍​ഷം പ​ഠ​നം.

ഈ ​സ​മ​യ​ത്ത് ത​ന്നെ​യാ​ണ് ട്രാ​ക്ട​ര്‍ ലൈ​സ​ന്‍​സെ​ടു​ത്ത​ത്. പി​ന്നീ​ട് ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ സ​തേ​ണ്‍ റീ​ജ​ണ്‍ ഫാം ​മി​ഷ​ന​റീ​സ് ട്രെ​യി​നി​ങ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നാ​ലു​മാ​സം പ​രി​ശീ​ല​നം​നേ​ടി​യ​ശേ​ഷം ചെ​ന്നൈ​യി​ലും ആ​ലു​വാ​യി​ലും കു​റ​ച്ചു​നാ​ള്‍ ജോ​ലി നോ​ക്കു​ക​യും ചെ​യ്തു.

വിഎ​ച്ച്എ​സ്​സിക്കു​ശേ​ഷം അ​ഗ്രി​ക്ക​ള്‍​ച്ച​റി​ല്‍ ഉ​പ​രി​പ​ഠ​നം ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ങ്കി​ലും സാ​മ്പ​ത്തി​കം ത​ട​സമാ​യ​തി​നാ​ലാ​ണ് അ​ഗ്രി​ക്ക​ള്‍​ച്ച​ര്‍ മെ​ഷീ​ന​റീ​സ് മെ​ക്കാ​നി​ക്ക​ല്‍ രം​ഗ​ത്തേ​ക്ക് തി​രി​ഞ്ഞ​ത്.

Related posts

Leave a Comment