മമ്മൂട്ടിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച റീനു മാത്യൂസ് വീണ്ടും മമ്മൂട്ടിക്കൊപ്പം ഒരു മലയാളസിനിമയില്‍ അഭിനയിക്കുന്നു. ഇമ്മാനുവേല്‍ എന്ന ചിത്രത്തില്‍ നായികയായാണ് റീനു മലയാളത്തിലെത്തിയത്. സെവന്ത് ഡേക്കു ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് റീനു ഇനി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക. നേരത്തെ പ്രെയ്സ് ദി ലോര്‍ഡ് എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം റീനു അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്തിന്റെ പുത്തന്‍പണം എന്ന ചിത്രത്തില്‍ അഭിന യിച്ചുകൊണ്ടിരിക്കുകയാണ് റീനു ഇപ്പോള്‍. ഇതു പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ശ്യാംധര്‍ ചിത്രത്തില്‍ അഭിനയിച്ചുതുടങ്ങുമെന്നാണു വിവരം. യൂണിവേഴ്സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷാണു ചിത്രം നിര്‍മിക്കുന്നത്. .
റീനു വീണ്ടും മമ്മൂട്ടിക്കൊപ്പം
