കടയൊഴിപ്പിക്കാന്‍ വന്ന മുന്‍സിപ്പല്‍ അധികൃതരോട് ഇംഗ്ലീഷില്‍ മറുപടി പറഞ്ഞ വഴിയോര കച്ചവടക്കാരിയുടെ വീഡിയോ വൈറൽ. വ്യാഴാഴ്ച ഇന്‍ഡോറിലായിരുന്നു സംഭവം.
റീസ അന്‍സാരി എന്ന തെരുവുകച്ചവടക്കാരിയാണ് മുന്‍സിപ്പല്‍ അധികൃതര്‍ തന്റെ കച്ചവടസാമഗ്രികള്‍ നീക്കം ചെയ്യാന്‍ വന്നപ്പോള്‍ പ്രതിഷേധിച്ചത്.
ഒരു സാധാരണ കച്ചവടക്കാരിയുടെ ഇംഗ്ലീഷ് പരിജ്ഞാനത്തിൽ കോർപറേഷൻ അധികൃതർക്കൊപ്പം മാർക്കറ്റിൽ കൂടിയിരുന്നവരും മറ്റു കച്ചവടക്കാരും ഞെട്ടി കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഞെട്ടൽ അത്ഭുത്തിലേക്ക് വഴിമാറിയത്.
റീസ നിസാരക്കാരിയല്ല. ഫിസിക്സിൽ ബിരുദാനന്തര ബിരുദം എടുത്ത ശേഷമാണ് 2011ൽ മെറ്റീരിയൽ ഫിസിക്സിൽ പിഎച്ച്ഡി പൂർത്തിയാക്കിയ ആളാണ് റീസ.
എന്തുകൊണ്ട് മറ്റൊരു ജോലിക്ക് ശ്രമിച്ചില്ല എന്ന് ചോദിച്ചപ്പോള്‍ ആര് ജോലി തരുമെന്നായിരുന്നു റീസയുടെ മറുചോദ്യം. മുന്‍സിപ്പല്‍ അധികൃതര്‍ തങ്ങളെ വല്ലാതെ ഉപദ്രവിക്കുകയാണെന്നും ഇംഗ്ലീഷില്‍ റീസ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.
“ചില സമയങ്ങളില്‍ മാര്‍ക്കറ്റിന്റെ ഒരു ഭാഗം അടച്ചിട്ടിരിക്കും. അധികാരികള്‍ വന്ന് ചിലപ്പോള്‍ മറുഭാഗവും അടപ്പിക്കും. അങ്ങനെയാവുമ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ സാധനങ്ങള്‍ വാങ്ങാന്‍ എത്താറുള്ളൂ.
ഞങ്ങളെപ്പോലുള്ള പഴം-പച്ചക്കറി തെരുവ് കച്ചവടക്കാര്‍ ഞങ്ങളുടെ വീടുകള്‍ എങ്ങനെ പുലര്‍ത്തും?. ഇവിടെയുള്ളവര്‍ എന്റെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആണ്.
ഞങ്ങള്‍ 20 പേരെങ്കിലുമുണ്ട്. സ്റ്റാളുകളിലൊന്നും ഒരു തിരക്കുമില്ല. എന്നാലും അധികൃതര്‍ ഞങ്ങളോട് ഇവിടുന്ന് പോകാന്‍ പറയുകയാണ്-റീസ മാധ്യമങ്ങളോട് പറഞ്ഞു.