ഇത്രയെങ്കിലും ചെയ്യേണ്ടേ..! ഇ​എ​സ്ഐ ആ​ശു​പ​ത്രി​ക്കു​വേ​ണ്ടി 25 വർഷം മുൻപ് സ്ഥാ​പി​ച്ച ശി​ലാ​ഫ​ല​ക​ത്തി​ൽ റീ​ത്തു​വ​ച്ചു

TCR-REETHU-Sകൊ​ര​ട്ടി: ഇ​എ​സ്ഐ ആ​ശു​പ​ത്രി സ​മു​ച്ച​യ​ത്തി​നും ബ്രാ​ഞ്ച് ഓ​ഫീ​സി​നു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത സ്ഥ​ലം കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന​തി​ലും 25 വ​ർ​ഷ​മാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്തി​ട്ട് ആ​ശു​പ​ത്രി​യു​ടെ പ​ണി ആ​രം​ഭി​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മൂ​ന്നു​വ​ർ​ഷം​മു​ന്പ് കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​പി​ച്ച ശി​ലാ​ഫ​ല​ക​ത്തി​ൽ പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി കൊ​ടി നാ​ട്ടു​ക​യും റീ​ത്ത് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.
ഇ​എ​സ്ഐ കോ​ർ​പ​റേ​ഷ​നി​ൽ സ​മ​ർ​പ്പി​ച്ച നി​ർ​മാ​ണ അ​നു​മ​തി ഇ​തി​നോ​ട​കം ല​ഭി​ച്ചു​ക​ഴി​ഞ്ഞി​ട്ടു​ള്ള ഈ ​പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത് അ​ധി​കൃ​ത​രു​ടെ​യും ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ​യും സ്ഥ​ലം എം​പി​യു​ടെ​യും ക​ഴി​വു​കേ​ടാ​ണെ​ന്നു പ്ര​തി​ഷേ​ധ യോ​ഗം ആ​രോ​പി​ച്ചു. ചാ​ല​ക്കു​ടി നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്ത് ശി​ലാ​ഫ​ല​കം സ്ഥാ​പി​ക്കു​ക​യും നി​ർ​മാ​ണ അ​നു​മ​തി വാ​ങ്ങു​ന്ന​തു​വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വ​ള​രെ ന​ല്ല രീ​തി​യി​ൽ ചെ​യ്തു​വെ​ങ്കി​ലും മാ​റി​വ​ന്ന ഗ​വ​ണ്‍​മെ​ന്‍റും സ്ഥ​ലം എം​പി​യും ഇ​ക്കാ​ര്യ​ത്തി​ൽ തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

അ​ധി​കൃ​ത​രോ​ട് പ​ല ത​വ​ണ സൂ​ച​ന ന​ൽ​കി​യെ​ങ്കി​ലും തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യാ​ണ് ഈ ​കാ​ര്യ​ത്തി​ൽ ക​ണി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ക​യും മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും ബ്ലോ​ക്ക് മെം​ബ​റു​മാ​യ ലീ​ല സു​ബ്ര​ഹ്്മ​ണ്യ​ൻ പ​റ​ഞ്ഞു.
പ്ര​ദേ​ശ​ത്തെ 75 ഓ​ളം ക​ന്പ​നി​ക​ളി​ലെ 1500-ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഈ ​ആ​ശു​പ​ത്രി യ​ഥാ​ർ​ഥ്യ​മാ​യാ​ൽ വ​ലി​യ ആ​ശ്വാ​സ​മാ​കും എ​ന്ന​തു​കൊ​ണ്ട് ത​ന്നെ 1000-ൽ ​അ​ധി​കം തൊ​ഴി​ലാ​ളി​ക​ളു​ടെ ഒ​പ്പു​ശേ​ഖ​രി​ച്ച് ഒ​രു ഭീ​മ​ഹ​ർ​ജി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്കും സ്ഥ​ലം എം​പി​യ്ക്കും കൊ​ടു​ക്കു​മെ​ന്ന് അ​ധ്യ​ക്ഷ​ൻ ചാ​ല​ക്കു​ടി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​യ്സി​ൽ ഏ​ലി​യാ​സ് പ​റ​ഞ്ഞു.

കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്നി ജോ​ഷി, മെം​ബ​ർ​മാ​രാ​യ ഗ്രേ​സി ബാ​ബു, ഡേ​വി​സ് മൂ​ല​ൻ, മി​നി ഡേ​വി​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ് സെ​ക്ര​ട്ട​റി ആ​ന്‍റു കോ​ട്ട​ക്ക, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ വി​നോ​ജ്
പ​രി​യാ​രം, വി​പി​ൻ ക​ല്ലേ​ലി, ചാ​ല​ക്കു​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ.​അ​നി​ൽ​ലാ​ൽ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ അ​രു​ണ്‍ വ​ർ​ഗീ​സ്, ജോ​മി നാ​ലു​കെ​ട്ട്, മി​ഥു​ൻ ഗോ​പി, റോ​ബി​ൻ ജോ​സ്, അ​ഖി​ൽ ഗോ​പി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts