പയ്യന്നൂര്‍: ബിജെപി അനുഭാവിയുടെ വീട്ടുമുറ്റത്ത് റീത്തും ഭീഷണിയും. കൊറ്റി ഗവ. ഗസ്റ്റ് ഹൗസിന് സമീപത്ത് താമസിക്കുന്ന ടാക്സി ഡ്രൈവർ തണ്ട്രായി ബാബു സുമേഷിന്റെ വീടിനു മുന്നിലാണ് റീത്ത് കണ്ടെത്തിയത്.
ഇന്നലെ രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് ഭീഷണി രേഖപ്പെടുത്തിയ റീത്ത് കണ്ടത്. റീത്തിന് മുകളില്‍ “സുമേഷേ നിന്റെ നാളുകള്‍ എണ്ണപ്പെട്ടു” എന്ന് എഴുതിവച്ചിട്ടുണ്ട്.
വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പയ്യന്നൂര്‍ സ്റ്റേഷന് പോലീസ് ഇന്‍സ്പെക്ടര്‍ മെല്ബിന് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി റീത്ത് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം പ്രദേശത്ത് സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ചിലരുമായി സുമേഷ് വാക്കുതര്‍ക്കത്തിലേർപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് റീത്ത് വച്ച സംഭവമുണ്ടായത്.