കൂത്തുപറമ്പ്: ആർ എസ് എസ് ശാഖാ ശിക്ഷകിന്റെ വീട്ടിൽ റീത്തു വെച്ചതായി കണ്ടെത്തി. ആർഎസ്എസ് തൊക്കിലങ്ങാടി ശാഖാ ശിക്ഷക് കെ.പി. ബിജോയിയുടെ നരവൂർ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തെ വീട്ടിന്റെ കോലായിലാണ് റീത്ത് വെച്ചതായി കണ്ടെത്തിയത്. ഇന്നു രാവിലെ 6.30 ഓടെയാണ് ഇത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ബിജോയിയുടെ പരാതി പ്രകാരം കൂത്തുപറമ്പ് പോലീസ് അന്വേഷണം തുടങ്ങി.
പച്ചറീത്ത്..! തൊക്കിലങ്ങാടിയിൽ ആർഎസ്എസ് നേതാവിന്റെ വീട്ടിൽ റീത്ത്; പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി
