മട്ടന്നൂർ: അയ്യല്ലൂരിൽ ബിജെപി അനുഭാവിയുടെ വീട്ടുവരാന്തയിൽ റീത്തു വച്ചു. കെഎസ്ആർടിസി ഡ്രൈവറായ ശിവപുരം ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ എൻ. സുധീറിന്റെ വീട്ടു വരാന്തയിലാണ് റീത്തു കാണപ്പെട്ടത്. മുല്ലപൂവും തുണിയും കൊണ്ടുണ്ടാക്കിയ റീത്ത് വാഴ ഇലയിലാണു വച്ചത്. സുധീർ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു സംഭവം.
രാവിലെ ആറോടെ വീട്ടുകാർ ഉണർന്നപ്പോഴാണു റീത്ത് കാണ്ടത്. വിവരമറിയിച്ചതിനെ തുടർന്നു മട്ടന്നൂർ പോലീസ് വീട്ടിലെത്തി റീത്ത് നീക്കം ചെയ്തു. സമാധാനം നില നിൽക്കുന്ന പ്രദേശത്തു സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്ലെന്നും പോലീസ് സംഭവം ഗൗരവത്തോടെ കാണണമെന്നും ബിജെപി മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് രാജൻ പുതുക്കുടി പത്രക്കുറിപ്പിലൂടെ അറിയിച്ചു.