കൊച്ചി: എറണാകുളം ഡിസിസി ഓഫീസിനു മുന്നിൽ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ചിത്രങ്ങൾ ശവപ്പെട്ടിയിലാക്കി റീത്തുവച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നു ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ്.
ഇതിനു പുറമെ സംഭവത്തിൽ പോലീസിൽ പരാതി നൽകുന്നതു സംബന്ധിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫീസിനു ചുറ്റിലും സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനാണു നേതാക്കളുടെ നീക്കം.