കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ച നടന് ശ്രീനാഥ് ഭാസിയുടെ തെറിവിളിയാണ്.
‘ചട്ടമ്പി’ എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മീഡിയ അവതാരകയെ തെറിപറഞ്ഞു, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് അവതാരക നടനെതിരെ കേസു കൊടുത്തിരുന്നു.
തുടര്‍ന്ന് നടനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ശ്രീനാഥിന്റെ തെറിവിളിയ്ക്ക് ഇരയാകുന്ന ആദ്യത്തെ ആളൊന്നുമല്ല ഈ അവതാരക.
ഇതിനുമുമ്പ് ഒരു അര്‍ജെ യെ മോശമായ ചോദ്യങ്ങള്‍ ചോദിച്ചു എന്ന കുറ്റത്തിന് വളരെ മോശമായ ഭാഷയില്‍ തെറി പറയുന്ന വീഡിയോ ഇപ്പോള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
അതേസമയം നടനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴതാ ശ്രീനാഥിനെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഇതിനുമുമ്പ് പറഞ്ഞിരുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
റീതുവിനെക്കുറിച്ച് ശ്രീനാഥ് പറയുന്നതിങ്ങനെ… 10 വര്‍ഷമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. വിജെ ആയി ജോലി ചെയ്തിരുന്ന കാലത്ത് ഞാന്‍ അവതരിപ്പിച്ചിരുന്ന പല പരിപാടികളുടേയും പ്രൊഡ്യൂസര്‍ റീതുവായിരുന്നു.
ഒന്നിച്ച് ജീവിച്ചാലോ എന്നാലോചിച്ച സമയത്താണ് വീട്ടുകാരോട് അതേക്കുറിച്ച് പറഞ്ഞത്. തിരുവനന്തപുരംകാരിയാണ് റീത്തു.
വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞങ്ങളുടെ വിവാഹം നടന്നത്. 2016ലായിരുന്നു വിവാഹമെന്നായിരുന്നു ശ്രീനാഥ് പറഞ്ഞത്.
ശ്രീനാഥിനെക്കുറിച്ച് റീതുവിന്റെ വാക്കുകള്‍…റിയല്‍ ലൈഫില്‍ ശ്രീനാഥ് ഒരു പാവമാണ്. വളരെ സപ്പോര്‍ട്ടീവാണ്, കൂളാണ്, പക്ഷെ അദ്ദേഹത്തില്‍ തനിക്ക് ഇഷ്ടപെടാത്ത രണ്ടു സ്വഭാവം, ഒന്ന് ആരു വിളിച്ചാലും ഫോണെടുക്കില്ല, അതൊരു പ്രശ്നമാണ്.
അതേപോലെ തന്നെ ബീഫ് എത്ര കിട്ടിയാലും കഴിക്കുകയും ചെയ്യും. ഇത് മാത്രമേ തനിക്ക് ശ്രീയില്‍ നെഗറ്റീവായിത്തോന്നിയിട്ടുള്ളൂവെന്നായിരുന്നു റീത്തു പറഞ്ഞത്.
അനിയന് സ്വന്തമായി ബാന്ഡുണ്ടെന്നും പുറത്തൊക്കെ ഷോ നടത്താറുണ്ടെന്നും ശ്രീനാഥ് പറഞ്ഞിരുന്നു.
ശ്രീനാഥിന്റെ പുതിയ ചിത്രം ചട്ടമ്പി പ്രദര്‍ശനം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ശ്രീനാഥ് ഈ വിവാദ കുരുക്കില്‍ പെട്ടിരിക്കുന്നത്.
വിവാദത്തോട് ശ്രീനാഥ് പറഞ്ഞതിങ്ങനെ… എനിക്കും ആരെയും വെറുതേ ഇരുന്ന് തെറി വിളിക്കാന്‍ ഇഷ്ടമല്ല. എനിക്ക് വിഷമമുണ്ട്. കാരണം എന്റെ പേഴ്സണല്‍ ആയിട്ടുള്ള സിറ്റുവേഷന് എല്ലാവര്ക്കും കാണേണ്ടി വന്നതില്‍. പല രീതിയില്‍ ഞാന്‍ അവരോട് പറയാന്‍ ശ്രമിച്ചിട്ടുണ്ട് ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കൂ എന്ന്.
എനിക്ക് ആരോടും ക്ഷമ പറയാന്‍ ഒരു മടിയുമില്ല. ഞാനാണ് ആ ചേച്ചിയേ ഒന്ന് വിളിക്കുമോ, സോറി പറയാനായിട്ട് എന്ന് പറയുന്നത്. ഞാന്‍ അല്ലേ ഒച്ചയെടുത്തേ. ഞാനിപ്പോള്‍ ടിവിയിലിരുന്ന് സോറി പറയുകയാണ്.
എനിക്ക് കുഴപ്പമില്ല, ഞാന്‍ തെറ്റുകാരനാണ്. ഞാന്‍ അപ്പോള്‍ തന്നെ സോറി പറയാനാണ് അവരെ വിളിച്ചത്. എനിക്ക് അവരുടെ ഓഫിസില്‍ പോയിട്ട് സോറി പറയുന്നതിനും കുഴപ്പമില്ല.
തെറി പറഞ്ഞതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്റെ അസഭ്യ വാക്കുകളിലും ക്ഷമ പറയുന്നു. ഞാന്‍ അങ്ങനത്തെ പ്രെഷറില്‍ നിന്ന് വന്നതു കൊണ്ട് സംഭവിച്ച തെറ്റുകളാണ്.. എന്നും ശ്രീനാഥ് പറയുന്നു…
ശ്രീനാഥ് ക്ഷമ പറഞ്ഞെങ്കിലും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് താരത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. താരത്തെ നിശ്ചിതകാലത്തേക്ക് സിനിമയില്‍ നിന്നും അകറ്റി നിര്‍ത്താനും തീരുമാനമായിട്ടുണ്ട്.