തിരുവനന്തപുരം: ആർസിസിയിൽ ചികിത്സക്കിടെ മരിച്ച ഒരു കുട്ടിക്കു കൂടി എച്ച്ഐവിയെന്ന് സ്ഥിരീകരണം. മാർച്ച് 26ന് മരിച്ച ആണ്‍കുട്ടിക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്.
എന്നാൽ ആർസിസിയിൽനിന്നു മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്ന് ആർസിസി വൃത്തങ്ങൾ വ്യക്തമാക്കി. ഈ വാദം തെറ്റാണ് കുട്ടിയുടെ അച്ഛൻ പറഞ്ഞു.
ആർസിസിയിൽ ചികിത്സ തേടി മറ്റൊരു കൂട്ടി കൂടി ഈ മാസം ആദ്യം മരിച്ചിരുന്നു. ആലപ്പുഴ സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്. സംഭവത്തിൽ കുട്ടിക്ക് എച്ച്ഐവി ബാധിതന്റെ രക്തം നൽകിയതായി സ്ഥിരീകരിച്ചിരുന്നു.
48 പേരുടെ രക്തം ചികിത്സയ്ക്കിടെ കുട്ടിക്ക് നൽകിയിരുന്നു. ഇതിൽ ഒരാൾക്കാണ് എച്ച്ഐവി രോഗമുണ്ടെന്ന് തെളിഞ്ഞത്. രോഗം തിരിച്ചറിയാത്തത്ത് വിൻഡോ പിരിഡിൽ രക്തം നൽകിയതിനാണ് അധികൃതർ നൽകിയ വിശദീകരണം.