ന്യൂഡൽഹി: ഫെബ്രുവരി ഒന്നുമുതൽ കാലഹരണപ്പെട്ട ഡ്രൈവിംഗ് ലൈസൻസ്, വാഹനത്തിന്റെ രജിസ്ട്രേഷൻ എന്നിവയുടെ സാധുത ജൂൺ 30 വരെ നീട്ടി. ലോക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ലൈസന്‍സ്, പെര്‍മിറ്റ്, രജിസ്ട്രേഷന്, ഫിറ്റ്നസ് രേഖകളുടെ കാലാവധി ജൂണ്‍ 30 വരെ പരിഗണിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്കി.
ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ രേഖകള്‍ പുതുക്കാന്‍ ആളുകള്‍ക്കു കഴിയാത്ത സാഹചര്യത്തിലാണു നടപടി. ഇത് എല്ലാം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ബാധകമാണ്.
ഫെബ്രുവരി ഒന്നിന് ശേഷമോ, ജൂണ്‍ 30-നുള്ളിലോ കാലാവധി കഴിയുന്ന ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്, ഫിറ്റ്നെസ്, പെര്‍മിറ്റ് എന്നിവയ്ക്കും വാഹനത്തിന്റെ മറ്റ് രേഖകള്‍ക്കും ജൂണ്‍ 30 വരെ കാലാവധി ഉള്ളതായി കണക്കാക്കണമെന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്.
ലോക്ക് ഡൗണിലും ജനങ്ങള്‍ക്ക് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമദ്ധിക്കണം. ഭക്ഷണം ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി സര്‍വീസ് നടത്തുന്ന ലോറികളുടെയും മറ്റ് ചരക്ക് വാഹനങ്ങളുടെയും സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.