ആലപ്പുഴ: ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് എതിരെ പരാതിയുമായി അമ്മ. മകളും മരുമകനും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായാണ് പരാതി.
രഹ്ന ഫാത്തിമയുടെ അമ്മ പ്യാരി ഇക്കാര്യം ചൂണ്ടിക്കാട്ടി ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പീഡനത്തേത്തുടര്‍ന്ന് ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയെന്നും അവിടേയും ഭീഷണി തുടരുകയാണെന്നും പരാതിയില്‍ പറയുന്നു.
രഹ്ന ഫാത്തിമക്കൊപ്പം എറണാകുളത്തെ അവരുടെ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. മുന്‍ പങ്കാളി മനോജ് കെ. ശ്രീധറുമായി ചേർന്ന് രഹ്ന തന്നെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പ്യാരിയുടെ ആരോപണം.
ബന്ധുവീടുകളില്‍ മാറി മാറി താമസിച്ചുവരികയായിരുന്നു. രണ്ടുമാസമായി ആലപ്പുഴയില്‍ ബന്ധുവിന് ഒപ്പമാണ് താമസം. എന്നാല്‍ രഹ്ന ഫാത്തിമ, ബന്ധുക്കളേയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ പറയുന്നു.
ഇനി മകള്‍ക്കൊപ്പം താമസിക്കാന്‍ താല്പര്യമില്ലെന്നും ഇപ്പോള്‍ താമസിക്കുന്ന വീട്ടുകാരെ ഒരു കാരണവശാലും ശല്യപ്പെടുത്തരുതെന്ന് രഹ്ന ഫാത്തിമയെ താക്കീത് ചെയ്യണമെന്നുമാണ് പ്യാരിയുടെ ആവശ്യം.