പാലക്കാട്: നെന്മാറയിൽ യുവതിയെ പത്തുവർഷം മുറിയിൽ അടച്ചിട്ട സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നു കേരള വനിതാ കമ്മീഷൻ.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു ഉടൻതന്നെ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തും.
സജിത എന്ന യുവതി അയൽവാസിയായ റഹ്മാൻ എന്ന യുവാവിനൊപ്പം ഇത്രയും കാലം അയാളുടെ വീട്ടിലെ ഒരു മുറിക്കുള്ളിൽ പുറംലോകവുമായി ബന്ധമില്ലാതെയും ആരും അറിയാതെയും കഴിഞ്ഞുവെന്ന വാർത്ത അവിശ്വസനീയവും യുക്തിക്കു നിരക്കാത്തതുമാണ്.
ആർത്തവകാലമുൾപ്പെടെ സ്ത്രീകളുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനാകാതെ കഴിയാൻ നിർബന്ധിതയായി എന്നത് അവരെ താമസിപ്പിച്ച റഹ്മാനെതിരെ നിയമനടപടി വേണ്ടതരത്തിലുള്ള മനുഷ്യാവകാശ ലംഘനമാണ്.
വാതിലിൽ വൈദ്യുതി കടത്തിവിട്ട് പുറത്തിറങ്ങാൻ അനുവദിക്കാത്തതിലൂടെ പുരുഷന്റെ ശാരീരികാവശ്യങ്ങൾ നിറവേറ്റാൻ അടിമയാക്കപ്പെട്ട സ്ത്രീയുടെ ഗതികേടാണ് സംഭവിച്ചതെന്നു കമ്മീഷൻ വിലയിരുത്തി.