
കൊച്ചി: കുട്ടികളെ ഉപയോഗിച്ച് നഗ്ന ശരീരത്തിൽ പെയിന്റിംഗ് നടത്തി സമൂഹമാധ്യമത്തിൽ പ്രദര്‍ശിപ്പിച്ചതിന് പോലീസ് കേസെടുത്ത രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതായി പോലീസ്.
രഹ്ന ഫാത്തിമയുടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ പോലീസ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാനൊരുങ്ങിയുമാണ് പോലീസ് എത്തിയതെങ്കിലും രഹ്ന വീട്ടിലുണ്ടായിരുന്നില്ല. കോഴിക്കോട് പോയിരിക്കുകയായിരുന്ന രഹ്ന തിരിച്ചെത്തിയാലുടന്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു
. ഇതേത്തുടര്‍ന്നാണ് ഇവര്‍ മുന്‍കൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് സൂചന. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയിൽ ലാപ്ടോപ്, പെയിന്റ് ചെയ്യാന്‍ ഉപയോഗിച്ച ബ്രഷ്, ചായങ്ങള്‍ എന്നിവ പിടിച്ചെടുത്തു.
ലാപ്ടോപ് വിശദമായ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പോലീസ് അറിയിച്ചു. തന്റെ കുട്ടികളെക്കൊണ്ട് നഗ്നശരീരത്തില് പെയിന്റ് ചെയ്യിപ്പിക്കുന്ന വീഡിയോ ആണ് രഹ്ന സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
തുടര്‍ന്ന് ബാലാവകാശ കമ്മിഷന് രഹ്ന യ്ക്കെതിരേ കേസ് എടുക്കാന്‍ ഉത്തരവിട്ടിരുന്നു. പനമ്പിള്ളി നഗറിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ താമസിക്കുന്നത്. പോക്സോ ആക്ട് സെക്ഷന്‍ 13,14,15 എന്നിവയ്ക്കു പുറമേ ഐടി ആക്ട് പ്രകാരവുമാണ് കേസ് എടുത്തിട്ടുള്ളത്.