പട്യാല: ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപ് മത്സരത്തിനിടെ ഗുരുതര പരിക്ക് പറ്റിയ രഞ്ജിത് മഹേശ്വരിക്ക് അടിയന്തര ചികിത്സ ഉറപ്പു വരുത്താതെ എഎഫ്ഐ.
മത്സരത്തിനിടെ വീണ് കാല്‍മുട്ടിനും കുഴയ്ക്കും പരിക്കു പറ്റിയതിനു പുറമേ രഞ്ജിത്തിന്റെ കൈവിരലുകളുടെ അസ്ഥികള്‍ക്കും പൊട്ടലുണ്ടായിരുന്നു. മുട്ടിലെ ടെന്ഡന് പൊട്ടിയതിനാല്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ്. ഇത് പൂര്‍ണമായി സുഖപ്പെട്ടാല്‍ മാത്രമേ രഞ്ജിത്തിന് ഇനി കിടക്ക വിട്ട് എഴുന്നേല്ക്കാന് കഴിയു.
ട്രാക്കില്‍ അപകടമുണ്ടായ ഉടന്‍ തന്നെ ഇന്നലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം എന്എസ്എന്ഐഎസിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും എംആര്‍ഐ സ്കാന്‍ എടുത്തതിന് ശേഷം മുറിയിലേക്ക് മാറ്റുകയായിരുന്നു. രഞ്ജിത്തിന്റെ കൂടെ ഭാര്യയും പോള്‍വോള്‍ട്ട് താരവുമായ സുരേഖയും കോച്ച് ജിബുവും മാത്രമാണുള്ളത്.
ഒന്നിലധികം ഒളിമ്പിക്സില്‍ ഉള്‍പ്പടെ ഇന്ത്യയെ പ്രതിനീധീകരിച്ച തനിക്ക് പരിക്ക് പറ്റിയപ്പോള്‍ അടിയന്തര ശസ്ത്രക്രിയ ഉള്‍പ്പടെ ഉള്ള ചികിത്സാ സൗകര്യങ്ങള്‍ ആരും തിരിഞ്ഞു നോക്കിയില്ല എന്നതില്‍ ഏറെ നിരാശയുണ്ടെന്ന് രഞ്ജിത്ത് ദീപികയോടു പറഞ്ഞു. ഡല്‍ഹിയില്‍ വിദഗ്ധ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങളും സൗകര്യങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രഞ്ജിത്ത്.