ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസമാണ് രേഖ. ഇന്നത്തെ പല നായികമാര്‍ക്കും എത്തിപ്പിടിക്കാന്‍ പോലും സാധിക്കാത്ത താരപദവിയില്‍ തിളങ്ങി നിന്നിരുന്ന ബോളിവുഡിന്റെ താരറാണിയായിരുന്നു രേഖ.
1966 ലായിരുന്നു രേഖയുടെ അരങ്ങേറ്റം. രേഖയുടെ അഭിനയമികവിലും സൗന്ദര്യത്തിലും മയങ്ങിപ്പോയവര്‍ ഏറെയാണ്. എന്നാല്‍ രസകരമായൊരു വസ്തുത കുട്ടിക്കാലത്ത് രേഖയ്ക്ക് കൂട്ടുകാരില്‍ നിന്നും പലപ്പോഴും കളിയാക്കല്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നതാണ്.
ഇന്ന് ഇന്ത്യന്‍ സിനിമാ ലോകം ബഹുമാനത്തോടെ കാണുന്ന രേഖ തന്റെ കുട്ടിക്കാലത്ത് തന്നെ അഭിനേത്രിയാകണമെന്നും താരമാകണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഈ ആഗ്രഹം പറഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ അവരെ കളിയാക്കുകയായിരുന്നു ചെയ്തത്. ഒരഭിമുഖത്തിലാണ് രേഖ അതേക്കുറിച്ച് മനസ് തുറന്നത്.
എനിക്ക് ലഭിക്കുന്ന പ്രാധാന്യത്തിലും ശ്രദ്ധയിലും ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. എന്റെ സഹോദരിമാരും സന്തുഷ്ടരാണ്. അമ്മയും സന്തോഷിക്കുന്നു. ഞങ്ങള്‍ക്ക് കാറൊക്കെ വാങ്ങാം. പിന്നെന്താ, ഞാന്‍ നാളെ ഒരു താരമാകില്ലെന്ന് ആരു കണ്ടുവെന്ന് പറഞ്ഞപ്പോള്‍, നീ നിന്റെ മുഖം കണ്ണാടിയില്‍ കണ്ടിട്ടുണ്ടോ എന്നു പറഞ്ഞ സഹപാഠികള്‍ ഉണ്ടായിരുന്നു.
എന്റെ ആദ്യത്തെ സിനിമ വിജയിച്ചപ്പോള്‍ എവിടെ നോക്കണമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. ഭാനു എല്ലാം നേടി എന്നായിരുന്നു രേഖ പറഞ്ഞത്. രേഖയുടെ യഥാർഥ പേര് ഭാനുരേഖ എന്നാണ്.
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അടക്കം നേടിയിട്ടുള്ള താരമാണ് രേഖ. ഓണ്‍ സ്ക്രീനിലെ മിന്നും വിജയങ്ങളും പ്രകടനങ്ങളും പോലെ തന്നെ ഓഫ് സ്ക്രീനിലെ വിവാദങ്ങള്‍ കൊണ്ടും രേഖ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
-പിജി