വിശാഖപട്ടണം: ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെത്തിയതോടെ രാജ്യമെമ്പാടും ആവേശത്തിലാണ്. അതിനിടെ ഇന്ത്യ ലോകകിരീടം നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് തെലുങ്ക് നടി രേഖ ഭോജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രഖ്യാപനം.
ഇതിനു പിന്നാലെ നടിക്കെതിരേ വിമർശനങ്ങളും ഉയർന്നു. ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്നായിരുന്നു ചിലരുടെ വിമർശനം. മറ്റുചിലരാകട്ടെ “ഓൾ ബോയ്സ് റെഡി, ഇന്ത്യ തീർച്ചയായും ഫൈനൽ മത്സരത്തിൽ വിജയിക്കും, വിശാഖപട്ടണം ബീച്ചിലേക്ക് നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യൂ’എന്നാണ് പോസ്റ്റിന് താഴെ കുറിച്ചത്. “ഇന്ത്യ ജയിക്കണം, എന്നാൽ ഇങ്ങനെ ചെയ്യാൻ പാടില്ലെന്നും ചിലർ കുറിച്ചു.
വിമർശനം കടുത്തതോടെ നടി തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഇന്ത്യൻ ടീമിനോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണു ശ്രമിച്ചതെന്നായിരുന്നു നടിയുടെ വിശദീകരണം.
ഷോർട്ട് ഫിലിമുകളിലൂടെയാണു രേഖ ഭോജ് സിനിമയിലെത്തിയത്. തെലുങ്ക് നടികൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു സമൂഹമാധ്യമങ്ങളിലൂടെ നടി നിരന്തരം സംസാരിക്കാറുണ്ട്.