കുറച്ച് സൈലന്റ് ആയിട്ടുള്ള ആളാണ് മകന് അയാന്. അങ്ങനെ കുസൃതിക്കാരന്‍ ഒന്നുമല്ല. ഒരു വിജയ് ആരാധകനാണ്. വിജയിയുടെ പിറന്നാളിന്റെ തൊട്ടടുത്ത ദിവസമാണ് അവന് ജനിച്ചത്.
അതുകൊണ്ടാണോന്ന് അറിയില്ല. വിജയിനോട് അത്രയും ഇഷ്ടമാണ് അവന്. അമ്പലത്തില്‍ പോയാലും കുറേ നേരം പ്രാര്ഥിക്കാറുണ്ട്.
അവന് എന്തായിരിക്കും പ്രാര്‍ഥിക്കുന്നതെന്ന് അറിയാന്‍ വേണ്ടി ചോദിച്ചപ്പോള്‍ അമ്മ വിജയിയുടെ കൂടെ അഭിനയിക്കണം. അതാണ് പ്രാര്‍ഥന എന്നാണ് പറഞ്ഞത്.
അതിന്റെ കാരണം എന്റെ കൂടെ അവനും ലൊക്കേഷനില്‍ വരാമല്ലോ എന്നതാണ്. വിജയിയെ നേരിട്ട് കാണാനുള്ള അവന്റെ ഓപ്ഷന് ആയിരുന്നു അത്. -രേഖ രതീഷ്