മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ സിനിമയില്‍ കമല്ഹാസന് ചുംബിച്ചത് അനുവാദമില്ലാതെയാണെന്ന് തുറന്നു പറച്ചിലുമായി നടി രേഖ.
ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത പുന്നഗൈ മന്നന് എന്ന സിനിമയിലാണ് അനുവാദമില്ലാതെ കമല്ഹാസന് ചുംബിച്ചതെന്നാണ് നടി പറയുന്നത്.
1986ല്‍ പുറത്തിറങ്ങിയ സിനിമയില്‍ കാമുകി കാമുകന്മാരായാണ് ഇരുവരും അഭിനയിച്ചത്. അന്ന് 16 വയസാണ് രേഖയുടെ പ്രായം. വെള്ളച്ചാട്ടതിന് മുകളില്‍ നിന്നും ചാടുന്ന രംഗത്തിന് മുന്‍പാണ് കമല്‍ രേഖയെ ചുംബിച്ചത്. ഇതിന് തന്റെ അനുവാദം വാങ്ങിയില്ലെന്ന് രേഖ പറഞ്ഞു.
സഹസംവിധായകനായ സുരേഷ് കൃഷ്ണയോട് ഇതിനെക്കുറിച്ച് പറഞ്ഞപ്പോൾ, ഈ രംഗം ഒരിക്കലും മോശമാകില്ലെന്ന് പറഞ്ഞു. എന്റെ അനുവാദമില്ലാതെയാണ് ഈ രംഗം ചിത്രീകരിച്ചതെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.
ഈ രംഗം കണ്ട് അച്ഛന് ചീത്ത പറയുമോ എന്ന് ഭയപ്പെട്ടിരുന്നു. തന്നെ പറ്റിച്ചാണ് ഈ രംഗം ചിത്രീകരിച്ചതെന്ന് അമ്മയോട് പറഞ്ഞിരുന്നു.